---
title: "പ്രവാസികൾക്ക് ആശ്വാസം; 'വിസ അനുമതി മുതൽ തൊഴിൽ മാറ്റം വരെ ഓൺലൈനിൽ'; പുതിയ സൗകര്യങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം"
english_title: "Qatar Labour Ministry Goes Fully Online for Visas and Job Changes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386589/qatar-labour-ministry-online-visas-job-changes"
published_at: "2026-10-11T19:35:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb993c848f2_qatar-labour-ministry-online-visas-job-changes.jpg"
keywords: ["QatarLabour", "VisaServices", "MetrashApp", "WorkPermit", "DigitalServices"]
---

# പ്രവാസികൾക്ക് ആശ്വാസം; 'വിസ അനുമതി മുതൽ തൊഴിൽ മാറ്റം വരെ ഓൺലൈനിൽ'; പുതിയ സൗകര്യങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം

> **Lead Summary:** ഖത്തർ: പ്രവാസി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ആശ്വാസ നടപടിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. വിസ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി തൊഴിൽ വിസ സേവനങ്ങളിൽ പൂർണ്ണമായും ഡിജിറ്റൽ ആക്കിയിരിക്കുകയാണ് അധികൃതർ.

## Article Content

ഖത്തർ: പ്രവാസി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ആശ്വാസ നടപടിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. വിസ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി തൊഴിൽ വിസ സേവനങ്ങളിൽ പൂർണ്ണമായും ഡിജിറ്റൽ ആക്കിയിരിക്കുകയാണ് അധികൃതർ.

തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കാനും ലേബർ വിസ നടപടികൾ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് സംവിധാനങ്ങൾ പൂർണ്ണമായും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിയത്. ഇനിമുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും.

പുതിയ മാറ്റിസ്ഥാപിക്കലുകളിലൂടെ വിസ അനുമതികൾ, തൊഴിൽ കരാറുകൾ പുതുക്കൽ, കമ്പനി മാറ്റം അഥവാ തൊഴിൽ മാറ്റം എന്നിവയുൾപ്പെടെയുള്ള എല്ലാവിധ ആവശ്യങ്ങളും മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴിയും മെത്രാഷ് (Metrash) ആപ്പ് വഴിയും പൂർത്തിയാക്കാം.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുതിയ റിക്രൂട്ട്‌മെന്റുകൾക്കായി ഫാസ്റ്റ് ട്രാക്ക് ഇലക്ട്രോണിക് സംവിധാനം കാര്യക്ഷമമാക്കിയതോടെ മുൻപുണ്ടായിരുന്ന കാലതാമസം ഒഴിവാക്കി തൊഴിൽ വിസകൾ അതിവേഗം അനുവദിച്ച് തുടങ്ങിയിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന കർശന വ്യവസ്ഥകളാണ് പുതിയ പരിഷ്കാരങ്ങളിലുള്ളത്. തൊഴിലാളി രാജ്യത്ത് എത്തുന്നതിന് മുൻപുതന്നെ കരാറിലെ വ്യവസ്ഥകൾ ഡിജിറ്റലായി അംഗീകരിക്കുന്ന രീതി ഇ-കോൺട്രാക്ട് സംവിധാനത്തിലൂടെ നിർബന്ധമാക്കി.

കൂടാതെ വേതന സുരക്ഷാ സംവിധാനം (WPS) വഴിയുള്ള നിരീക്ഷണം ശക്തമാക്കിയതോടെ, ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ തത്സമയം നടപടി സ്വീകരിക്കാനും മന്ത്രാലയത്തിന് സാധിക്കും.

എൻഒസി (NOC) ഇല്ലാതെ തന്നെ നോട്ടീസ് പീരിയഡ് പൂർത്തിയാക്കി തൊഴിലാളികൾക്ക് മറ്റ് ജോലിയിലേക്ക് മാറാനുള്ള ഇലക്ട്രോണിക് സംവിധാനം കൂടുതൽ സുതാര്യമാക്കിയിട്ടുണ്ട്. തൊഴിൽ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ ഇ-കമ്മിറ്റികളും മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച കമ്പനികൾക്ക് വേഗത്തിൽ വിസ അനുവദിക്കുന്ന 'ട്രസ്റ്റഡ് എംപ്ലോയർ' സംവിധാനവും നിലവിലുണ്ട്.

നിയമലംഘനങ്ങളും പ്രവാസികൾ ചൂഷണത്തിന് ഇരയാകുന്നതും തടയാനായി നേരിട്ടുള്ള പരിശോധനകൾക്ക് പുറമെ വിപുലമായ ഡിജിറ്റൽ ഓഡിറ്റിംഗും മന്ത്രാലയം ഉറപ്പാക്കുന്നു.

Qatar’s Labour Ministry has digitized key visa and employment services, allowing workers and employers to complete approvals, contract renewals and job changes online. The new system, accessible through the ministry portal and Metrash app, also strengthens worker protection through e-contracts, wage monitoring and digital audits.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386589/qatar-labour-ministry-online-visas-job-changes)