---
title: "സൗദിയിൽ വാഹനമിടിച്ചു മലയാളി മരിച്ചു "
english_title: "A Malayalee died in a car accident in Darb in Jizan, Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/38678/a-malayalee-died-in-a-car-accident-in-darb-in-jizan-saudi-arabia"
published_at: "2022-04-21T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626170ff4318f_death.jpg"
keywords: []
---

# സൗദിയിൽ വാഹനമിടിച്ചു മലയാളി മരിച്ചു 

> **Lead Summary:** **ജിദ്ദ:** സൗദിയിൽ ജിസാനിലെ ദർബിൽ വാഹനമിടിച്ചു മലയാളി മരിച്ചു. കണ്ണൂർ കാപ്പാട് സ്വദേശി കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ. അബ്ദുൽ റഷീദ് ആണു മരിച്ചത്. തറാവീഹ് നമസ്കാര ശേഷം റോഡ് മുറിച്ചു കടക്കവേ സ്വദേശി പൗരൻ ഓടിച്ച പിക്അപ്പ് വാൻ ഇടിക്കുകയായിരുന്നു.

## Article Content

**ജിദ്ദ:** സൗദിയിൽ ജിസാനിലെ ദർബിൽ വാഹനമിടിച്ചു മലയാളി മരിച്ചു. കണ്ണൂർ കാപ്പാട് സ്വദേശി കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ. അബ്ദുൽ റഷീദ് ആണു മരിച്ചത്. തറാവീഹ് നമസ്കാര ശേഷം റോഡ് മുറിച്ചു കടക്കവേ സ്വദേശി പൗരൻ ഓടിച്ച പിക്അപ്പ് വാൻ ഇടിക്കുകയായിരുന്നു.

17 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ജിസാനിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: നബീസ, ഭാര്യ: സാജിറ, മക്കൾ: അതിൻ, ആയിൻ അനബിയ, ഹാമി ആലിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/38678/a-malayalee-died-in-a-car-accident-in-darb-in-jizan-saudi-arabia)