---
title: "ക്ലാസ് മുറിയിൽ നാല് വിദ്യാർഥികളെ മർദ്ദിച്ചു; അധ്യാപകന് രണ്ട് വർഷം തടവും നാടുകടത്തലും വിധിച്ച് അബുദാബി കോടതി"
english_title: "Teacher Jailed for Two Years and Deported by Abu Dhabi Court for Beating Four Students"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386884/abu-dhabi-teacher-beats-students-deported"
published_at: "2026-10-13T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace0735461ce_abu-dhabi-teacher-beats-students-deported.jpg"
keywords: ["AbuDhabiCourt", "TeacherSentencing", "StudentAssault", "PrivateSchool"]
---

# ക്ലാസ് മുറിയിൽ നാല് വിദ്യാർഥികളെ മർദ്ദിച്ചു; അധ്യാപകന് രണ്ട് വർഷം തടവും നാടുകടത്തലും വിധിച്ച് അബുദാബി കോടതി

> **Lead Summary:** അബുദാബി: സ്വകാര്യ സ്കൂളിൽ നാല് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിച്ച അധ്യാപകന് അബുദാബി ക്രിമിനൽ കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. തടവുശിക്ഷ പൂർത്തിയാക്കിയശേഷം അധ്യാപകനെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

## Article Content

അബുദാബി: സ്വകാര്യ സ്കൂളിൽ നാല് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിച്ച അധ്യാപകന് അബുദാബി ക്രിമിനൽ കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. തടവുശിക്ഷ പൂർത്തിയാക്കിയശേഷം അധ്യാപകനെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട കോടതി ചെലവുകൾ പ്രതി വഹിക്കണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അബുദാബിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയിൽവച്ച് അധ്യാപകൻ നാല് വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിൽ കുട്ടികൾക്ക് പരിക്കേറ്റതായും ഏകദേശം 20 ദിവസത്തോളം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയും കോടതിയിലെ വിചാരണയ്ക്കിടെയും അധ്യാപകൻ കുറ്റം സമ്മതിച്ചിരുന്നു. വിദ്യാർഥികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവി ക്യാമറകളിലും പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളും കേസിലെ പ്രധാന തെളിവുകളായി പരിഗണിച്ചു.

ക്ലാസ് മുറിയിൽ വിദ്യാർഥികൾ അച്ചടക്കം പാലിക്കാതിരുന്നതും പഠിപ്പിക്കുന്നതിനിടെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതുമാണ് മർദ്ദനത്തിന് കാരണമെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. എന്നാൽ വിദ്യാർഥികളുടെ പെരുമാറ്റം എന്തുതന്നെയായാലും അവരെ ശാരീരികമായി ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥികളെ മർദ്ദിക്കുന്നത് നിയമലംഘനമാണെന്ന് കോടതി വ്യക്തമാക്കി. അധ്യാപകന്റെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും വിദ്യാർഥികളെ ശാരീരികമായി ശിക്ഷിക്കുന്നതിന് ന്യായീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു.

An Abu Dhabi criminal court sentenced a private school teacher to two years in prison and ordered his deportation after he physically assaulted four students in a classroom. The court said the teacher’s conduct was unlawful, noting that CCTV footage and his own confession were key evidence in the case.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386884/abu-dhabi-teacher-beats-students-deported)