---
title: "ആശുപത്രിയിലേക്ക് പോകവേ വാഹനാപകടം; ഒമാനിൽ കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "Kozhikode Girl Dies in Oman Car Accident While on Way to Hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386915/oman-car-accident-kozhikode-girl-dies"
published_at: "2026-10-13T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace4e11693aa_oman-car-accident-kozhikode-girl-dies.jpg"
keywords: ["OmanAccident", "KozhikodeGirl", "MalayaliExpats", "IbraIndianSchool", "Sinaw"]
---

# ആശുപത്രിയിലേക്ക് പോകവേ വാഹനാപകടം; ഒമാനിൽ കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **മസ്‌കത്ത്: ഒ**മാനിലെ സിനാവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന ആണ് മരിച്ചത്. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അലേന.

## Article Content

**മസ്‌കത്ത്: ഒ**മാനിലെ സിനാവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന ആണ് മരിച്ചത്. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അലേന.

സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന സിജുവിന്റെയും മോളിയുടെയും മകളാണ്. മകളെ സുഖമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി കുടുംബം കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളായ സിജുവിനെയും മോളിയെയും ഉടൻതന്നെ ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിവരികയാണ്. പ്രവാസലോകത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരും നാടും ഒരുപോലെ ദുഃഖത്തിലാണ്. അപകടത്തെത്തുടർന്നുള്ള തുടർനടപടികൾ ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുകളുടെയും സന്നദ്ധ പ്രവർത്തകരുടെയൂം നേതൃത്വത്തിൽ നടന്നുവരുന്നു. അലേനയുടെ മൃതദേഹം സിനാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

**English Summary:**

A tragic car accident in Sinaw, Oman, claimed the life of 14-year-old Alena, a Kozhikode native and Class 9 student at Ibra Indian School. Her parents, both nurses in Sinaw, were injured and are undergoing treatment at Ibra Hospital.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386915/oman-car-accident-kozhikode-girl-dies)