---
title: "തല്ലിയത് പണിയായല്ലോ ....! ക്ലാസിൽ ബഹളമുണ്ടാക്കിയതിന് വിദ്യാർത്ഥികളെ മർദ്ദിച്ചു; അധ്യാപകന് അബുദാബി കോടതിയുടെ കടുത്ത ശിക്ഷ"
english_title: "Abu Dhabi Teacher Jailed for Assaulting Four Students in Class"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386974/abu-dhabi-teacher-jailed-assaulting-students"
published_at: "2026-10-14T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf14b0126f9_abu-dhabi-teacher-jailed-assaulting-students.jpg"
keywords: ["AbuDhabiCourt", "TeacherAssault", "StudentSafety", "PrivateSchool", "CCTVFootage"]
---

# തല്ലിയത് പണിയായല്ലോ ....! ക്ലാസിൽ ബഹളമുണ്ടാക്കിയതിന് വിദ്യാർത്ഥികളെ മർദ്ദിച്ചു; അധ്യാപകന് അബുദാബി കോടതിയുടെ കടുത്ത ശിക്ഷ

> **Lead Summary:** **അബുദാബി: **സ്വകാര്യ സ്കൂളിൽ വെച്ച് നാല് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച അധ്യാപകന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. അബുദാബി ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ശിക്ഷ പൂർത്തിയാക്കിയ ശേഷം അധ്യാപകനെ നാട്ടിലേക്ക് നാടുകടത്താനും കോടതി ചെലവുകൾ ഇയാളിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിലുണ്ട്. സ്കൂളിന്റെയും ശിക്ഷിക്കപ്പെട്ട അധ്യാപകന്റെയും വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

## Article Content

**അബുദാബി: **സ്വകാര്യ സ്കൂളിൽ വെച്ച് നാല് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച അധ്യാപകന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. അബുദാബി ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ശിക്ഷ പൂർത്തിയാക്കിയ ശേഷം അധ്യാപകനെ നാട്ടിലേക്ക് നാടുകടത്താനും കോടതി ചെലവുകൾ ഇയാളിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിലുണ്ട്. സ്കൂളിന്റെയും ശിക്ഷിക്കപ്പെട്ട അധ്യാപകന്റെയും വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ക്ലാസിൽ കുട്ടികൾ ബഹളമുണ്ടാക്കുന്നത് തടയാനും അച്ചടക്കം പാലിക്കാനുമാണ് താൻ മർദ്ദിച്ചതെന്നായിരുന്നു അധ്യാപകന്റെ വിചാരണ വേളയിലെ വിശദീകരണം. എന്നാൽ പൊലീസ് അന്വേഷണത്തിലും കോടതിയിലും ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കോടതി, യാതൊരു ന്യായീകരണവുമില്ലാതെ അധ്യാപകൻ വിദ്യാർത്ഥികളോട് അതിക്രമം കാട്ടിയതായി കണ്ടെത്തുകയായിരുന്നു.

പഠനസമയത്ത് സ്കൂളിൽ വെച്ച് നടന്ന ഈ ആക്രമണം പൊതുസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കോടതി കർശനമായി നിരീക്ഷിച്ചു. വ്യക്തികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനും ഇത്തരം നിയമലംഘനങ്ങൾ സമൂഹത്തിൽ ആവർത്തിക്കുന്നത് തടയാനും നിയമം കർശനമായി നടപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

**English Summary:**

An Abu Dhabi Criminal Court has sentenced a private school teacher to two years in prison, followed by deportation, for assaulting four students. The court relied on CCTV footage to reject the teacher’s claim that the punishment was meant to enforce classroom discipline.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386974/abu-dhabi-teacher-jailed-assaulting-students)