---
title: "അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബി ഒരുങ്ങുന്നു; മൂന്ന് ദിവസത്തെ മോക്ഡ്രിൽ തുടങ്ങി, ചിത്രങ്ങളും വിഡിയോകളും പകർത്തരുതെന്ന് പൊലീസ്"
english_title: "Abu Dhabi Begins Three-Day Mock Drill to Test Emergency Readiness"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387001/abu-dhabi-three-day-mock-drill-emergency-readiness"
published_at: "2026-10-14T12:27:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf2856a0fad_abu-dhabi-three-day-mock-drill-emergency-readiness.jpg"
keywords: ["AbuDhabiPolice", "CivilDefense", "MockDrill", "EmergencyPreparedness", "PublicSafety"]
---

# അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബി ഒരുങ്ങുന്നു; മൂന്ന് ദിവസത്തെ മോക്ഡ്രിൽ തുടങ്ങി, ചിത്രങ്ങളും വിഡിയോകളും പകർത്തരുതെന്ന് പൊലീസ്

> **Lead Summary:** അബുദാബി: എമിറേറ്റിലുടനീളം 15 വരെ മോക്ഡ്രിൽ സംഘടിപ്പിക്കുമെന്ന് അബുദാബി പൊലീസ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പും പ്രതികരണശേഷിയും വിലയിരുത്തുന്നതിനായാണ് ഇത്തരം പരിപാടികളെന്ന് അധികൃതർ പറഞ്ഞു. ഒക്ടോബർ 13 നാണ് മോക്ഡ്രിൽ ആരംഭിച്ചത്.

## Article Content

അബുദാബി: എമിറേറ്റിലുടനീളം 15 വരെ മോക്ഡ്രിൽ സംഘടിപ്പിക്കുമെന്ന് അബുദാബി പൊലീസ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പും പ്രതികരണശേഷിയും വിലയിരുത്തുന്നതിനായാണ് ഇത്തരം പരിപാടികളെന്ന് അധികൃതർ പറഞ്ഞു. ഒക്ടോബർ 13 നാണ് മോക്ഡ്രിൽ ആരംഭിച്ചത്.

പങ്കാളികളായ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശീലനം നടത്തുന്നതെന്ന് അബുദാബി പൊലീസ് പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. മോക്ഡ്രിൽ നടക്കുന്ന സ്ഥലങ്ങളിലേക്ക് പൊതുജനങ്ങൾ പോകരുതെന്ന് അധികൃതർ നിർദേശിച്ചു.

കൂടാതെ പരിശീലനത്തിന്റെ ചിത്രങ്ങളോ വിഡിയോകളോ പകർത്തരുതെന്നും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കരുതെന്നും മുന്നറിയിപ്പ് നൽകി.

അഭ്യാസം നടക്കുന്ന സമയത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിനുമാണ് ഈ നിർദേശങ്ങളെന്നും അധികൃതർ പറഞ്ഞു.

അടിയന്തര സേവന, സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് അബുദാബി പൊലീസ് പതിവായി ഇത്തരം പരിശീലനങ്ങൾ നടത്താറുണ്ട്. ഫീൽഡ് തലത്തിലുള്ള തയ്യാറെടുപ്പ് വിലയിരുത്തുക, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണശേഷി മെച്ചപ്പെടുത്തുക എന്നിവയാണ് ഇത്തരം അഭ്യാസങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെന്നും അധികൃതർ പറഞ്ഞു.

Abu Dhabi Police and the Abu Dhabi Civil Defense Authority have launched a three-day mock drill across the emirate until October 15. Authorities said the exercise is meant to assess emergency preparedness and response capabilities, and they urged the public not to visit drill sites or record and share photos or videos.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387001/abu-dhabi-three-day-mock-drill-emergency-readiness)