---
title: "ഹൃദയാഘാതം: മലയാളി പ്രവാസി ദമ്മാമിൽ അന്തരിച്ചു"
english_title: "Malayali Expat Dies of Heart Attack in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387032/malayali-expat-dies-dammam-heart-attack"
published_at: "2026-10-14T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf3d3133797_malayali-expat-dies-dammam-heart-attack.jpg"
keywords: ["MalayaliExpat", "Dammam", "HeartAttack", "KeralaNews", "SaudiArabia"]
---

# ഹൃദയാഘാതം: മലയാളി പ്രവാസി ദമ്മാമിൽ അന്തരിച്ചു

> **Lead Summary:** **ദമ്മാം:** സൗദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി അന്തരിച്ചു. തിരുവനന്തപുരം വർക്കല വട്ടവിള വീട്ടിൽ അബ്ദുൽ വഹീദ് ഷാജിർ കുട്ടി ആണ് മരിച്ചത്. പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**ദമ്മാം:** സൗദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി അന്തരിച്ചു. തിരുവനന്തപുരം വർക്കല വട്ടവിള വീട്ടിൽ അബ്ദുൽ വഹീദ് ഷാജിർ കുട്ടി ആണ് മരിച്ചത്. പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന അബ്ദുൽ വഹീദ് ഒരു പ്രമുഖ ഷിപ്പിംഗ് കമ്പനിയിൽ ക്യാപ്റ്റനായി ജോലി ചെയ്തു വരികയായിരുന്നു. നിലവിൽ ഇദ്ദേഹത്തിന്റെ മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി വെൽഫെയർ വിഭാഗം ഭാരവാഹികളായ ഇഖ്ബാൽ ആനമങ്ങാട്, ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.

A Malayali expatriate from Varkala, Thiruvananthapuram, died of a heart attack in Dammam, Saudi Arabia. The body is being kept at Dammam Central Hospital morgue, and procedures to repatriate it to Kerala have begun.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387032/malayali-expat-dies-dammam-heart-attack)