---
title: "ജോലി ചെയ്യവേ ഫോർക്ക് ലിഫ്റ്റിനിടയിൽപെട്ട് അപകടം; ദമ്മാം ഖത്തീഫിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു"
english_title: "Malayali Worker Dies After Forklift Accident in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387118/malayali-worker-dies-forklift-accident-dammam"
published_at: "2026-10-15T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad028d2cfa88_malayali-worker-dies-forklift-accident-dammam.jpg"
keywords: ["MalayaliWorker", "ForkliftAccident", "Dammam", "Qatif"]
---

# ജോലി ചെയ്യവേ ഫോർക്ക് ലിഫ്റ്റിനിടയിൽപെട്ട് അപകടം; ദമ്മാം ഖത്തീഫിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

> **Lead Summary:** ദമ്മാം: സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചൽ ചന്നപ്പേട്ട സ്വദേശി ഷാനി ബേബി ആണ് മരിച്ചത്.

## Article Content

ദമ്മാം: സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചൽ ചന്നപ്പേട്ട സ്വദേശി ഷാനി ബേബി ആണ് മരിച്ചത്.

സ്റ്റോറിൽ ജോലി ചെയ്യവേ ഫോർക്ക് ലിഫ്റ്റിനിടയിൽ പെട്ടാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. പത്ത് മാസം മുമ്പാണ് സൗദിയിൽ ജോലിക്കെത്തിയത്.

സാമൂഹ്യ പ്രവർത്തകരായ നാസ് വക്കത്തിൻറെയും, മൻസൂർ നൈന, സലീം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.

A Malayali man from Kollam died after being injured in a forklift accident while working at a store in Dammam’s Qatif. He had been under treatment at a private hospital in Qatif since the incident, and steps are being taken to repatriate his body to Kerala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387118/malayali-worker-dies-forklift-accident-dammam)