---
title: "മദീനയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് മൂന്ന് കുട്ടികൾ വെന്തുമരിച്ചു ; കുരുന്നുകളുടെ ജീവനെടുത്ത് മാതാപിതാക്കൾ പുറത്തുപോയ സമയത്ത്"
english_title: "Three Children Die in Madinah Apartment Fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387202/madinah-apartment-fire-three-children-die"
published_at: "2026-10-15T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad095c8d7379_madinah-apartment-fire-three-children-die.jpg"
keywords: ["MadinahFire", "ApartmentFire", "SaudiArabia", "CivilDefense", "ShortCircuit"]
---

# മദീനയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് മൂന്ന് കുട്ടികൾ വെന്തുമരിച്ചു ; കുരുന്നുകളുടെ ജീവനെടുത്ത് മാതാപിതാക്കൾ പുറത്തുപോയ സമയത്ത്

> **Lead Summary:** **ജിദ്ദ: **സൗദി അറേബ്യയിലെ മദീനയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. സിയാദ് , ദീം , അബ്ദുൾ അസീസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 14 വയസ്സുള്ള സഹോദരി ദാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദീന അൽമത്താർ ഡിസ്ട്രിക്റ്റിലെ അപ്പാർട്ട്മെന്റിൽ കിടപ്പുമുറിയിൽ കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ വൻ ദുരന്തം ഉണ്ടായത്. സംഭവസമയത്ത് കുട്ടികളുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. കുട്ടികളുടെ ഖബറടക്ക ചടങ്ങുകൾ മദീനയിലെ ചരിത്രപ്രസിദ്ധമായ ബകീ കബർസ്ഥാനിൽ പൂർത്തിയാക്കി.

## Article Content

**ജിദ്ദ: **സൗദി അറേബ്യയിലെ മദീനയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. സിയാദ് , ദീം , അബ്ദുൾ അസീസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 14 വയസ്സുള്ള സഹോദരി ദാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദീന അൽമത്താർ ഡിസ്ട്രിക്റ്റിലെ അപ്പാർട്ട്മെന്റിൽ കിടപ്പുമുറിയിൽ കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ വൻ ദുരന്തം ഉണ്ടായത്. സംഭവസമയത്ത് കുട്ടികളുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. കുട്ടികളുടെ ഖബറടക്ക ചടങ്ങുകൾ മദീനയിലെ ചരിത്രപ്രസിദ്ധമായ ബകീ കബർസ്ഥാനിൽ പൂർത്തിയാക്കി.

പ്രാഥമിക അന്വേഷണത്തിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപ്പാർട്ട്മെന്റിൽ തീപിടിത്തം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി. അപ്പാർട്ട്മെന്റിനുള്ളിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അയൽക്കാർ സിവിൽ ഡിഫൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അധികൃതരും രക്ഷാപ്രവർത്തകരും തീ അണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

Three children from a Saudi family died in a fire at an apartment in Madinah’s Al-Mattar district, reportedly caused by a short circuit. Their parents were away when the blaze broke out, and the children were later laid to rest at Al-Baqi cemetery in Madinah.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387202/madinah-apartment-fire-three-children-die)