---
title: "സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്ന് മിസൈലുകൾ തകർത്ത് സഖ്യസേന, നാല് പേർക്ക് പരിക്കേറ്റു"
english_title: "Houthi Missile Attack on Saudi Arabia; Coalition Destroys Three Missiles, Four Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387231/houthi-missile-attack-saudi-arabia-coalition-destroys-three-missiles"
published_at: "2026-10-15T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0bd120306c_houthi-missile-attack-saudi-arabia-coalition-destroys-three-missiles.jpg"
keywords: ["HouthiAttack", "SaudiArabia", "MissileStrike", "CoalitionDefense", "Aramco"]
---

# സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്ന് മിസൈലുകൾ തകർത്ത് സഖ്യസേന, നാല് പേർക്ക് പരിക്കേറ്റു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന റിയാദിലും തെക്കൻ മേഖലയിലുമായി മൂന്ന് മിസൈലുകളാണ് ആകാശത്തുവെച്ച് തകർത്തത്. എന്നാൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ച് നാല് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന റിയാദിലും തെക്കൻ മേഖലയിലുമായി മൂന്ന് മിസൈലുകളാണ് ആകാശത്തുവെച്ച് തകർത്തത്. എന്നാൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ച് നാല് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

റിയാദിൽ രണ്ട് ക്രൂസ് മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതിനു പിന്നാലെയാണ് അവശിഷ്ടങ്ങൾ വീണ് ആളുകൾക്ക് പരിക്കേറ്റത്. ബാലിസ്റ്റിക് മിസൈൽ തകർത്തതിനെത്തുടർന്നുള്ള അവശിഷ്ടങ്ങൾ വീണ് റിയാദിൽ മാത്രം ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ, സൗദിയുടെ കിഴക്കൻ മേഖലയിലുള്ള പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ കെട്ടിടത്തിനു നേരെയും ആക്രമണമുണ്ടായി.

ഇവിടെ ചെറിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും ആളപായമോ വലിയ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ സഖ്യസേന ശക്തമാക്കിയതോടെയാണ് ഈ പ്രത്യാക്രമണങ്ങൾ. യമൻ തലസ്ഥാനമായ സനയിൽ സൗദി സഖ്യസേന ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഹൂതി കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് സഖ്യസേന വ്യക്തമാക്കി. സനയിലെ എണ്ണക്കമ്പനി കേന്ദ്രത്തിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകാനും സഖ്യസേന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 Houthi rebels launched missile attacks targeting Saudi Arabia, prompting coalition air defenses to intercept and destroy three missiles over Riyadh and the southern region. Authorities said debris from the intercepted missiles injured four people, while a separate strike near an Aramco facility caused a small fire with no major casualties reported.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387231/houthi-missile-attack-saudi-arabia-coalition-destroys-three-missiles)