---
title: "റിയാദ് ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ സജീവമാകുന്നു; പരീക്ഷകളും റിമീഡിയൽ ക്ലാസുകളും ഇന്ന് മുതൽ പുനരാരംഭിക്കുന്നു"
english_title: "Classes Resume at Riyadh Indian School; Exams Restart Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387602/riyadh-indian-school-classes-resume"
published_at: "2026-10-18T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4691a04f84_riyadh-indian-school-classes-resume.jpg"
keywords: ["RiyadhIndianSchool", "SaudiEducation", "ExamSchedule", "RemedialClasses", "SchoolUpdate"]
---

# റിയാദ് ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ സജീവമാകുന്നു; പരീക്ഷകളും റിമീഡിയൽ ക്ലാസുകളും ഇന്ന് മുതൽ പുനരാരംഭിക്കുന്നു

> **Lead Summary:** **റിയാദ്: **റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഇന്ന് മുതൽ (ഒക്ടോബർ 18, ഞായർ) നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. എല്ലാ വിദ്യാർഥികളും സ്കൂളിലെത്തി പതിവ് ക്ലാസുകളിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു.

## Article Content

**റിയാദ്: **റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഇന്ന് മുതൽ (ഒക്ടോബർ 18, ഞായർ) നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. എല്ലാ വിദ്യാർഥികളും സ്കൂളിലെത്തി പതിവ് ക്ലാസുകളിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു.

നേരത്തേ അറിയിച്ച പരീക്ഷാ ഷെഡ്യൂൾ പ്രകാരം, ബാക്കിയുള്ള പി.ടി-2 / യു.ടി-2 പരീക്ഷകൾ തിങ്കളാഴ്ച (ഒക്ടോബർ 19) മുതൽ പുനരാരംഭിക്കും. കൂടാതെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി നേരത്തേ നിശ്ചയിച്ചിരുന്ന റിമീഡിയൽ ക്ലാസുകളും ഞായറാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമായ മറ്റ് അറിയിപ്പുകൾ യഥാസമയം നൽകുമെന്നും സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Riyadh International Indian School will resume in-person classes from Sunday, October 18, following new directives from the Saudi Ministry of Education. The school also said the remaining PT-2/UT-2 exams will restart on Monday, October 19, and remedial classes for grades 9 to 12 have already begun.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387602/riyadh-indian-school-classes-resume)