---
title: "സൗദിയിൽ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വിമാന സർവീസുകൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം"
english_title: "Houthi Strike in Saudi Arabia Injures Six, India Issues Advisory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387679/saudi-houthi-attack-injures-six"
published_at: "2026-10-19T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5824fbbd14_saudi-houthi-attack-injures-six.jpg"
keywords: ["HouthiAttack", "SaudiArabia", "IndianEmbassy", "FlightSuspension", "DroneStrike"]
---

# സൗദിയിൽ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; വിമാന സർവീസുകൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

> **Lead Summary:** സൗദിഅറേബ്യ : ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ സൗദിയിലെ നജ്‌റാനിൽ 6 പേർക്കു പരുക്കേറ്റു. മിസൈൽ ഭാഗങ്ങൾ പതിച്ചാണ് അപകടം ഉണ്ടായത്. ആക്രമണത്തിൽ 3 വീടുകൾക്കും 3 വാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ റിയാദ് കിങ്ഡം സെന്റർ അടച്ചു. റിയാദിന്റെ പ്രതീകമായി അറിയപ്പെടുന്ന 99 നില കെട്ടിടമാണിത്.

## Article Content

സൗദിഅറേബ്യ : ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ സൗദിയിലെ നജ്‌റാനിൽ 6 പേർക്കു പരുക്കേറ്റു. മിസൈൽ ഭാഗങ്ങൾ പതിച്ചാണ് അപകടം ഉണ്ടായത്. ആക്രമണത്തിൽ 3 വീടുകൾക്കും 3 വാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ റിയാദ് കിങ്ഡം സെന്റർ അടച്ചു. റിയാദിന്റെ പ്രതീകമായി അറിയപ്പെടുന്ന 99 നില കെട്ടിടമാണിത്.

ഇന്നലെ റിയാദ് ലക്ഷ്യമിട്ടെത്തിയ 2 ഡ്രോണുകൾ സൗദി സഖ്യസേന വെടിവച്ചിട്ടിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിയാദിലെയും പരിസരങ്ങളിലെയും സ്കൂളുകളിൽ രണ്ടാഴ്ചയായി ഓൺലൈനിലാണ് ക്ലാസുകൾ നടക്കുന്നത്. കിങ് ഖാലിദ് വിമാനത്താവളവും നിലവിൽ അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ, സൗദിയുടെ സൈനിക ഹെലികോപ്റ്റർ നജ്റാൻ മേഖലയിൽ തകർന്നുവീണ് 2 പേർ മരിച്ചു. സാങ്കേതികത്തകരാറിനെ തുടർന്നാണു ഹെലികോപ്റ്റർ തകർന്നതെന്നു സൗദി സേന വ്യക്തമാക്കി. സൈന്യത്തിന്റെ എഎച്ച് 6ഐ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഹെലികോപ്റ്റർ വെടിവച്ചിട്ടതാണെന്ന ഹൂതികളുടെ അവകാശവാദം സൗദി അധികൃതർ തള്ളി.

സൗദിയിലെ ഇന്ത്യക്കാർ അതീവജാഗ്രത പാലിക്കണമെന്നും സുരക്ഷാമുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും റിയാദിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. അടിയന്തര യാത്രയ്ക്ക് ഇന്ത്യക്കാർ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ ഇറങ്ങി റോഡ് മാർഗം സൗദിയിൽ എത്തണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഹൂതികളെ നേരിടാൻ സൗദിക്ക് എല്ലാസഹായവും നൽകുമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചു. ഈജിപ്ത് പാർലമെന്റ് പ്രത്യേകയോഗം ചേർന്നാണു നിലവിലെ സംഘർഷ സാഹചര്യം വിലയിരുത്തിയത്.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള ആകാശ എയർ റിയാദ്, ജിദ്ദ വിമാന സർവീസുകൾ 27 വരെ റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് എയർലൈൻ അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ എന്നിവയും 24 വരെയുള്ള സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ, യെമനിലെ സാദാ പ്രവിശ്യയിൽ സൗദി നടത്തിയ ബോംബാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അവകാശപ്പെട്ടു.

Six people were injured in a Houthi ballistic missile attack in Najran, Saudi Arabia, as drone and missile strikes escalated across the kingdom. The Indian Embassy has urged nationals to exercise extreme caution, while several airlines have suspended flights to Riyadh and Jeddah.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387679/saudi-houthi-attack-injures-six)