---
title: "ടെറസിൽ നില്‍ക്കരുത്, വീടിന് പുറത്തിറങ്ങരുത്! സൗദിയില്‍ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി"
english_title: "Indian Embassy Issues Advisory for Indians in Saudi Arabia Amid Security Concerns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387680/indian-embassy-saudi-advisory-security-concerns"
published_at: "2026-10-19T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad584a4c4524_indian-embassy-saudi-advisory-security-concerns.jpg"
keywords: ["IndianEmbassy", "SaudiArabia", "HouthiAttacks", "ExpatSafety", "Riyadh"]
---

# ടെറസിൽ നില്‍ക്കരുത്, വീടിന് പുറത്തിറങ്ങരുത്! സൗദിയില്‍ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ ഹൂതി വിമതരുടെ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ ആശങ്കകൾ ശക്തമായ സാഹചര്യത്തിൽ റിയാദിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സൗദി ഭരണകൂടം നൽകിയിട്ടുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ ഹൂതി വിമതരുടെ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ ആശങ്കകൾ ശക്തമായ സാഹചര്യത്തിൽ റിയാദിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സൗദി ഭരണകൂടം നൽകിയിട്ടുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ പൂർണമായ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

**പ്രധാന സുരക്ഷാ നിർദേശങ്ങൾ:**

കെട്ടിടത്തിനുള്ളിൽ കഴിയുക: ആക്രമണ ഭീഷണിയുള്ള സമയങ്ങളിൽ വീടുകൾക്ക് പുറത്തിറങ്ങരുത്. ജനലുകൾ, ഗ്ലാസ് നിർമിത വാതിലുകൾ എന്നിവയിൽ നിന്ന് മാറി സുരക്ഷിതമായ മുറികളിൽ അഭയം തേടുക.

ഇവ ഒഴിവാക്കുക: ബാൽക്കണി, ടെറസ്, തുറസ്സായ സ്ഥലങ്ങൾ, ജനക്കൂട്ടമുള്ള മേഖലകൾ എന്നിവിടങ്ങളിൽ നിൽക്കരുത്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ചിത്രങ്ങളോ വീഡിയോകളോ പകർത്തുവാൻ ശ്രമിക്കരുത്.

ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ: വാഹനമോടിക്കുമ്പോൾ അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുകയാണെങ്കിൽ, പാലങ്ങൾക്കും ഉയർന്ന കെട്ടിടങ്ങൾക്കും സമീപത്ത് നിന്ന് മാറി റോഡിന്റെ വശത്തേക്ക് വാഹനം മാറ്റി നിർത്തിയിടുക.

ഔദ്യോഗിക സന്ദേശങ്ങൾ മാത്രം വിശ്വസിക്കുക: വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. എംബസിയുടെയും സൗദി സർക്കാരിന്റെയും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരുക.

**അടിയന്തര സഹായത്തിന് ബന്ധപ്പെടുക:**

ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ അപകടമോ ഉണ്ടായാൽ താഴെ പറയുന്ന അടിയന്തര നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രവിശ്യ: 911

സൗദിയിലെ മറ്റ് പ്രദേശങ്ങൾ: 998

The Indian Embassy in Riyadh has issued a safety advisory for Indian nationals in Saudi Arabia amid heightened security concerns following Houthi attacks. It urged people to follow official instructions, stay indoors during threats, avoid balconies and terraces, and rely only on verified government updates.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387680/indian-embassy-saudi-advisory-security-concerns)