---
title: "'സുഹൃത്ത് ഒറ്റയ്ക്ക് പോകേണ്ടല്ലോ'; ഷാർജയിൽ സഹപാഠിക്കൊപ്പം കാറിൽ മടങ്ങിയ 20കാരിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം"
english_title: "Sharjah Crash Kills 20-Year-Old Student Returning With Classmate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387743/sharjah-crash-kills-20-year-old-student"
published_at: "2026-10-19T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5cc54a6c39_sharjah-crash-kills-20-year-old-student.jpg"
keywords: ["SharjahAccident", "UAEStudent", "RoadCrash", "Dhaid", "TankerCollision"]
---

# 'സുഹൃത്ത് ഒറ്റയ്ക്ക് പോകേണ്ടല്ലോ'; ഷാർജയിൽ സഹപാഠിക്കൊപ്പം കാറിൽ മടങ്ങിയ 20കാരിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

> **Lead Summary:** ദൈദ്: ഷാർജയിലെ ദൈദിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. യുഎഇ സർവകലാശാല വിദ്യാർഥിനിയായ 20 വയസ്സുകാരിയായ റാസൽഖൈമ സ്വദേശിനിയാണ് ദൈദ് റോഡിലുണ്ടായ വാഹനാപകടത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ചത്.

## Article Content

ദൈദ്: ഷാർജയിലെ ദൈദിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. യുഎഇ സർവകലാശാല വിദ്യാർഥിനിയായ 20 വയസ്സുകാരിയായ റാസൽഖൈമ സ്വദേശിനിയാണ് ദൈദ് റോഡിലുണ്ടായ വാഹനാപകടത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ചത്.

ഇവർ സഞ്ചരിച്ച കാറിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുമായി വന്ന ടാങ്കർ ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചിരുന്ന സഹപാഠിക്ക് കൈക്ക് പരുക്കേറ്റു.

അൽ ഐനിലെ യുഎഇ സർവകലാശാലയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനി ഇരുന്ന ഭാഗത്തേക്ക് ടാങ്കർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സർവകലാശാലയിൽ നിന്ന് പതിവുപോലെ മിനിബസിൽ റാസൽഖൈമയിലേക്ക് മടങ്ങാനായിരുന്നു വിദ്യാർഥിനി ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ, സ്വന്തം കാറിൽ പോകുകയായിരുന്ന മറ്റൊരു സഹപാഠി ഒപ്പം വരാൻ ഇവർക്ക് ക്ഷണം നൽകി. സുഹൃത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരരുതെന്ന് കരുതിയാണ് ഇവർ സ്വകാര്യ കാറിൽ ഒപ്പം പോകാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

A 20-year-old UAE university student from Ras Al Khaimah died on the spot in a road accident in Sharjah’s Dhaid area. The car she was travelling in was hit by a tanker carrying petroleum products, while the driver sustained injuries and was hospitalized.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387743/sharjah-crash-kills-20-year-old-student)