---
title: "ഷാർജയിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "Expat Malayali Killed in Sharjah Car Accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387770/sharjah-car-accident-expat-malayali-dies"
published_at: "2026-10-19T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5f552ed26d_sharjah-car-accident-expat-malayali-dies.jpg"
keywords: ["SharjahAccident", "MalayaliExpat", "UAENews", "RoadAccident", "AbdulWajid"]
---

# ഷാർജയിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുൽ വാജിദ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാജിദ് സഞ്ചരിച്ചിരുന്ന കാർ ട്രാക്ക് മാറുന്നതിനിടെ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

## Article Content

ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുൽ വാജിദ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാജിദ് സഞ്ചരിച്ചിരുന്ന കാർ ട്രാക്ക് മാറുന്നതിനിടെ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

അബുദാബിയിൽ ജോലി ചെയ്തുവന്ന അബ്ദുൽ വാജിദ് കുടുംബസമേതം ഷാർജ മേഖലയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു. മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകളാണ് ഭാര്യ സന. ഹെയ്സ് (5), മിറ (2) എന്നിവരാണ് മക്കൾ. അപകടത്തെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം ദുബൈ അൽ ഖിസൈസ് സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി.

**English Summary:**

A 32-year-old expatriate Malayali from Malappuram, Chempariri Abdul Wajid, died in a car accident in Sharjah, UAE, on Sunday night. His vehicle reportedly collided with a truck while changing lanes, and he was later buried at the Sonapur graveyard in Al Quusais, Dubai, after legal formalities were completed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387770/sharjah-car-accident-expat-malayali-dies)