---
title: "ഒമാനിൽ വിവാഹനടപടികൾക്ക് പുതിയ നിബന്ധനകൾ; പാരമ്പര്യരോഗങ്ങളും പകർച്ചവ്യാധികളും കണ്ടെത്താൻ നിർബന്ധിത പരിശോധന, ഉത്തരവ് നിലവിൽ വന്നു"
english_title: "Oman Makes Health Screening Mandatory Before Marriage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387803/oman-mandatory-marriage-health-screening"
published_at: "2026-10-19T22:04:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6473829110_oman-mandatory-marriage-health-screening.jpg"
keywords: ["OmanNews", "MarriageLaw", "HealthScreening", "PublicHealth", "RoyalDecree"]
---

# ഒമാനിൽ വിവാഹനടപടികൾക്ക് പുതിയ നിബന്ധനകൾ; പാരമ്പര്യരോഗങ്ങളും പകർച്ചവ്യാധികളും കണ്ടെത്താൻ നിർബന്ധിത പരിശോധന, ഉത്തരവ് നിലവിൽ വന്നു

> **Lead Summary:** ഒമാൻ: ഒമാനിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും വിവാഹ കരാർ തയ്യാറാക്കുന്നതിന് മുമ്പ് നിർബന്ധമായും വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് ആവശ്യപ്പെടുന്ന പുതിയ രാജകീയ ഉത്തരവ് നിലവിൽ വന്നു.

## Article Content

ഒമാൻ: ഒമാനിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും വിവാഹ കരാർ തയ്യാറാക്കുന്നതിന് മുമ്പ് നിർബന്ധമായും വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് ആവശ്യപ്പെടുന്ന പുതിയ രാജകീയ ഉത്തരവ് നിലവിൽ വന്നു.

കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒമാൻ ഭരണകൂടം ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാരമ്പര്യ രക്ത വൈകല്യങ്ങൾ, പകർച്ചവ്യാധികൾ എന്നിവ കണ്ടെത്തുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള എല്ലാ ലബോറട്ടറി പരിശോധനകളും അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളിൽ തന്നെ നടത്തണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിദേശത്തുനിന്നാണ് പരിശോധന നടത്തുന്നതെങ്കിൽ, പ്രസ്തുത മെഡിക്കൽ പരിശോധനാ ഫലങ്ങൾ പരിശോധന നടത്തിയ ആരോഗ്യ സ്ഥാപനം, ആ രാജ്യത്തെ യോഗ്യതയുള്ള ആരോഗ്യ അതോറിറ്റി, ഒമാൻ വിദേശകാര്യ മന്ത്രാലയം എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം.

വിവാഹപൂർവ മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷകർ ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിക്കേണ്ടതാണ്. അവിടെ വെച്ച് മെഡിക്കൽ പരിശോധനാ ഫലങ്ങൾ പരിശോധിച്ച് രേഖപ്പെടുത്തുകയും ദമ്പതികൾക്ക് ആവശ്യമായ വിവാഹപൂർവ മെഡിക്കൽ കൗൺസിലിങ് നൽകുകയും ചെയ്യും.

ഇലക്ട്രോണിക് ഹെൽത്ത് പ്ലാറ്റ്‌ഫോമിൽ വിവാഹപൂർവ മെഡിക്കൽ പരിശോധനാ സേവനങ്ങൾ പൂർണ്ണമായി സജീവമാകുന്നതുവരെ നിലവിലെ ഈ നടപടിക്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Oman has introduced a new royal order requiring both citizens and expatriates to undergo mandatory medical tests before signing a marriage contract. The Ministry of Health said the checks will help detect hereditary blood disorders and communicable diseases, with foreign test results needing official authentication.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387803/oman-mandatory-marriage-health-screening)