---
title: "ജോലിക്കിടെ മുങ്ങിമരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം കൂടി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദബി കോടതി"
english_title: "Abu Dhabi Court Orders Additional Dh100,000 Compensation for Family of Worker Who Drowned on Duty"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387829/abu-dhabi-court-additional-compensation-worker-drowned"
published_at: "2026-10-20T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6d916a8641_abu-dhabi-court-additional-compensation-worker-drowned.jpg"
keywords: ["AbuDhabiCourt", "WorkerSafety", "CompensationCase", "UAENews", "LaborLaw"]
---

# ജോലിക്കിടെ മുങ്ങിമരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം കൂടി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദബി കോടതി

> **Lead Summary:** അബുദബി: ജോലിക്കിടെ വാഹനം കടലിലേക്ക് മറിഞ്ഞു മുങ്ങിമരിച്ച 31 വയസ്സുകാരനായ തൊഴിലാളിയുടെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം അധിക നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ഉത്തരവിട്ട് അബുദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി. ജോലിസ്ഥലത്ത് ആവശ്യത്തിന് സുരക്ഷാ സൗകര്യങ്ങളോ മേൽനോട്ടമോ ഒരുക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

## Article Content

അബുദബി: ജോലിക്കിടെ വാഹനം കടലിലേക്ക് മറിഞ്ഞു മുങ്ങിമരിച്ച 31 വയസ്സുകാരനായ തൊഴിലാളിയുടെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം അധിക നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ഉത്തരവിട്ട് അബുദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി. ജോലിസ്ഥലത്ത് ആവശ്യത്തിന് സുരക്ഷാ സൗകര്യങ്ങളോ മേൽനോട്ടമോ ഒരുക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മരണപ്പെട്ട തൊഴിലാളിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ഉണ്ടായ ഭൗതികവും മാനസികവുമായ നഷ്ടങ്ങൾ നികത്താനാണ് ഈ തുക അനുവദിച്ചത്.

അപകടത്തെ തുടർന്ന് നടന്ന ക്രിമിനൽ കേസിൽ കമ്പനി അശ്രദ്ധ കാണിച്ചതായി കോടതി കണ്ടെത്തുകയും, 20,000 ദിർഹം പിഴ ചുമത്തുകയും ആശ്രിതർക്ക് 2,000,000 ദിർഹം ദിയാദനം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാൽ, ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടത് മൂലം തങ്ങൾക്കുണ്ടായ സാമ്പത്തിക-മാനസിക നഷ്ടങ്ങൾക്ക് ഈ തുക പര്യാപ്തമല്ലെന്ന് കാട്ടി കുടുംബം 350,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ക്രിമിനൽ, സിവിൽ കേസുകളിലായി കുടുംബത്തിന് ആകെ ലഭിക്കുന്ന തുക 3,20,000 ദിർഹമായി ഉയർന്നു.

കടൽത്തീരത്തെ ബാരിയറുകളിൽ പാറകൾ മാറ്റുന്ന ജോലികൾക്കിടെ തൊഴിലാളി ഓടിച്ചിരുന്ന വാഹനം തെന്നി കടലിലേക്ക് മറിയുകയായിരുന്നു. ജോലിസ്ഥലത്ത് സുരക്ഷാ ഓഫീസറെ നിയമിച്ചിരുന്നില്ല.

അപകടസാധ്യതയുള്ള മേഖലയിൽ വേണ്ടത്ര മാർഗ്ഗനിർദ്ദേശങ്ങളോ പ്രാഥമിക സുരക്ഷാ മുൻകരുതലുകളോ നൽകിയിരുന്നുമില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഫോറൻസിക് റിപ്പോർട്ടിലും വ്യക്തമായിരുന്നു.

കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകേണ്ട നാഥൻ നഷ്ടപ്പെട്ടതും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പിതാവിനെയും ഭാര്യയ്ക്ക് ഭർത്താവിനെയും അമ്മയ്ക്ക് മകനെയും നഷ്ടപ്പെട്ടതിലൂടെയുണ്ടായ കടുത്ത വൈകാരിക വേദനയും പരിഗണിച്ചാണ് സിവിൽ കോടതി പുതിയ വിധി പ്രസ്താവിച്ചത്.

ഉത്തരവിട്ട ഒരു ലക്ഷം ദിർഹം തുക കുടുംബാംഗങ്ങൾക്ക് തുല്യമായി വീതിച്ചു നൽകാനും, കോടതിച്ചെലവുകൾ കമ്പനി വഹിക്കാനും അബുദബി കോടതി നിർദ്ദേശിച്ചു.

An Abu Dhabi court has ordered a company to pay an additional Dh100,000 to the family of a 31-year-old worker who died after his vehicle slipped into the sea while on duty. The court said the employer failed to provide adequate safety measures and supervision at the worksite, adding to earlier criminal penalties and compensation awards.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387829/abu-dhabi-court-additional-compensation-worker-drowned)