---
title: "റിയാദിലെ ജീവകാരുണ്യ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ അഷ്റഫ് ഓച്ചിറ അന്തരിച്ചു"
english_title: "Riyadh Social Worker and Congress Activist Ashraf Oachira Dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387927/riyadh-social-worker-congress-activist-dies"
published_at: "2026-10-20T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7486dbe2ff_riyadh-social-worker-congress-activist-dies.jpg"
keywords: ["RiyadhNews", "CongressActivist", "SocialWorker", "KeralaDiaspora", "AshrafOachira"]
---

# റിയാദിലെ ജീവകാരുണ്യ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ അഷ്റഫ് ഓച്ചിറ അന്തരിച്ചു

> **Lead Summary:** **റിയാദ്: റി**യാദിലെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യവും കോൺഗ്രസ് പ്രവർത്തകനുമായ അഷ്റഫ് ഓച്ചിറ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**റിയാദ്: റി**യാദിലെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യവും കോൺഗ്രസ് പ്രവർത്തകനുമായ അഷ്റഫ് ഓച്ചിറ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ സഹോദരീ ഭർത്താവാണ് അഷ്റഫ്. കൊല്ലം ഓച്ചിറ നെടുതറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ്. പ്രവാസ ലോകത്ത് നിരവധി ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അഷ്റഫിന്റെ നിര്യാണത്തിൽ റിയാദിലെ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: ഹസീദ. മക്കൾ: ഇഷാൻ, അഫ്ഷീൻ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

**English Summary:**

Ashraf Oachira, a 48-year-old social worker and Congress activist based in Riyadh, died after collapsing at his residence on Tuesday morning. He was the brother-in-law of the late Congress leader M.I. Shanavas, and efforts are underway to repatriate his body to Kerala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387927/riyadh-social-worker-congress-activist-dies)