---
title: "ന്യൂമോണിയ ബാധിച്ച് മലയാളി റിയാദിൽ അന്തരിച്ചു"
english_title: "Malayali Sunil Kumar Dies in Riyadh After Pneumonia Infection"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387960/malayali-dies-riyadh-pneumonia"
published_at: "2026-10-20T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad799102bcb4_malayali-dies-riyadh-pneumonia.jpg"
keywords: ["Pneumonia", "Riyadh", "Malayali Death"]
---

# ന്യൂമോണിയ ബാധിച്ച് മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാർ ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.

## Article Content

റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാർ ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം.

സിന്ധു ആണ് സുനിൽ കുമാറിന്റെ ഭാര്യ. മക്കൾ: ഡോക്ടർ ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കായി റസാഖ് വയൽകരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമും സുഹൃത്തുക്കളും രംഗത്തുണ്ട്.

Sunil Kumar, a 61-year-old native of Varkala Vettoor in Thiruvananthapuram, died in Riyadh while undergoing treatment for pneumonia. He had been admitted to Aster Sanad Hospital and was in intensive care due to respiratory illness. Efforts are under way to repatriate his body to Kerala, with support from the Riyadh ICF welfare team and friends.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387960/malayali-dies-riyadh-pneumonia)