---
title: "'സ്കിബിഡി', 'ഗ്യാത്ത്'... മക്കൾ ചാറ്റ് ചെയ്യുന്ന രഹസ്യഭാഷ മനസ്സിലാകുന്നുണ്ടോ? രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ"
english_title: "‘Skibidi’, ‘Gyatt’ and More: UAE Warns Parents to Decode Kids’ Chat Slang"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387990/uae-warns-parents-kids-chat-slang"
published_at: "2026-10-21T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad82c210d276_uae-warns-parents-kids-chat-slang.jpg"
keywords: ["ChildSafety", "UAE", "Cyberbullying", "OnlineSlang", "DigitalParenting"]
---

# 'സ്കിബിഡി', 'ഗ്യാത്ത്'... മക്കൾ ചാറ്റ് ചെയ്യുന്ന രഹസ്യഭാഷ മനസ്സിലാകുന്നുണ്ടോ? രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ

> **Lead Summary:** **അബുദാബി: **കുട്ടികൾ സമൂഹമാധ്യമങ്ങളിലും ചാറ്റുകളിലും ഉപയോഗിക്കുന്ന പുത്തൻ പ്രയോഗങ്ങളും ഇമോജികളും രക്ഷിതാക്കൾ മനസ്സിലാക്കണമെന്ന് യുഎഇ ബാലസുരക്ഷാ സംഘടനയുടെ മുന്നറിയിപ്പ്. അപരിചിതമായ ഓൺലൈൻ സ്ലാങ്ങുകളും ട്രെൻഡുകളും തിരിച്ചറിയാത്തത് കുട്ടികൾക്ക് വരുന്ന അപകടസാധ്യതകൾ മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടാക്കുമെന്നാണ് വിലയിരുത്തൽ.

## Article Content

**അബുദാബി: **കുട്ടികൾ സമൂഹമാധ്യമങ്ങളിലും ചാറ്റുകളിലും ഉപയോഗിക്കുന്ന പുത്തൻ പ്രയോഗങ്ങളും ഇമോജികളും രക്ഷിതാക്കൾ മനസ്സിലാക്കണമെന്ന് യുഎഇ ബാലസുരക്ഷാ സംഘടനയുടെ മുന്നറിയിപ്പ്. അപരിചിതമായ ഓൺലൈൻ സ്ലാങ്ങുകളും ട്രെൻഡുകളും തിരിച്ചറിയാത്തത് കുട്ടികൾക്ക് വരുന്ന അപകടസാധ്യതകൾ മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടാക്കുമെന്നാണ് വിലയിരുത്തൽ.

കുട്ടികളുടെ ഓൺലൈൻ ലോകത്തെ തമാശകളോ സാധാരണ വാക്കുകളോ ആയി തോന്നുന്ന പല പ്രയോഗങ്ങൾക്കും രക്ഷിതാക്കൾക്ക് അറിയാത്ത മറ്റു അർഥങ്ങളുണ്ടാകാം. 'എസ് വൈബിഎയു', 'ഗ്യാത്ത്', 'സ്കിബിഡി' തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്കിടയിൽ വ്യാപകമാണ്. ഇവയിൽ പലതും വെറും തമാശ രൂപത്തിലുള്ളതാണെങ്കിലും ചില സന്ദർഭങ്ങളിൽ അധിക്ഷേപങ്ങൾ, ലൈംഗിക സൂചനകൾ, അല്ലെങ്കിൽ സൈബർ ബുള്ളിയിങ് എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്.

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിൽ മുൻപന്തിയിലുള്ള യുഎഇയിൽ 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം 7 വയസ്സിന് മുകളിലുള്ള 97% കുട്ടികളും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇതിൽ മൂന്നിലൊന്ന് കുട്ടികളെയും അപരിചിതർ ഓൺലൈൻ വഴി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗെയിമുകളുടെയും ആപ്പുകളുടെയും പ്രായപരിധി രക്ഷിതാക്കൾ കർശനമായി പരിശോധിക്കണമെന്നും, സംശയകരമായ സന്ദേശങ്ങൾ കണ്ടാൽ പ്രകോപിതരാകാതെ കുട്ടികളോട് തുറന്ന് ചോദിച്ച് മനസ്സിലാക്കണമെന്നും സംഘടന നിർദേശിക്കുന്നു.

**English Summary:**

> The UAE Child Safety Organization has warned parents to understand the new slang, emojis and terms children use in social media chats. Officials said words like “Skibidi” and “Gyatt” can sometimes carry hidden meanings linked to cyberbullying or inappropriate content, and urged open communication at home.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387990/uae-warns-parents-kids-chat-slang)