കുവൈത്തില്‍ 388 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച 388 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68,299 ആയി.

രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 526 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 59,739 ആയി.

നാല് മരണമാണ് കൊവിഡ് ബാധിച്ച് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 461 ആയി ഉയര്‍ന്നു.

നിലവില്‍ 8,099 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 126 പേര്‍ ഗുരുതരാവസ്ഥയിലാണ്. 2,038 പുതിയ കൊവിഡ് പരിശോധനകളാണ് നടത്തിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *