---
title: "29 കൊല്ലത്തെ പ്രവാസ ജീവിതത്തിന് കണ്ണീരോടെ വിട; കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു"
english_title: "Kozhikode Native Dies in Jeddah After 29 Years of Expat Life"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388059/kozhikode-native-dies-jeddah-29-years-expat-life"
published_at: "2026-10-21T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad885b1dd8df_kozhikode-native-dies-jeddah-29-years-expat-life.jpg"
keywords: ["Jeddah", "Kozhikode", "ExpatLife", "KeralaNews", "KMCCHelp"]
---

# 29 കൊല്ലത്തെ പ്രവാസ ജീവിതത്തിന് കണ്ണീരോടെ വിട; കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ : **മൂന്ന് പതിറ്റാണ്ടോളം പ്രവാസിയായ മലയാളി ജിദ്ദയിൽ അന്തരിച്ചു. കോഴിക്കോട് കുണ്ടായിതോട് സ്വദേശിയും കൊണ്ടോട്ടി ഐക്കരപ്പടി കണ്ണവെട്ടിക്കാവിൽ താമസക്കാരനുമായ കണ്ണോത്ത് അബൂബക്കർ ആണ് മരിച്ചത്.

## Article Content

**ജിദ്ദ : **മൂന്ന് പതിറ്റാണ്ടോളം പ്രവാസിയായ മലയാളി ജിദ്ദയിൽ അന്തരിച്ചു. കോഴിക്കോട് കുണ്ടായിതോട് സ്വദേശിയും കൊണ്ടോട്ടി ഐക്കരപ്പടി കണ്ണവെട്ടിക്കാവിൽ താമസക്കാരനുമായ കണ്ണോത്ത് അബൂബക്കർ ആണ് മരിച്ചത്.

അസുഖബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, നില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം. 29 വർഷത്തിലേറെയായി ജിദ്ദ കാർ ഹറാജിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.

ഭാര്യ: ബുഷ്‌റ. മക്കൾ: മുഹമ്മദ് സാലിഹ്, അബ്‌ദുൽ സമദ് (ജിദ്ദ), മുഹമ്മദ് സാദിഖ്. സഹോദരങ്ങൾ: അബ്‌ദുറഹ്‌മാൻ, സീനത്ത്, സുഹ്റാബി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാനന്തര കർമ്മങ്ങൾക്കും നിയമനടപടികൾക്കും വേണ്ട സഹായങ്ങളുമായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

A native of Kozhikode, Kannoth Abubacker, 56, died in Jeddah while undergoing treatment at King Fahd Hospital. He had lived and worked in Jeddah’s car market for more than 29 years, and his body will be buried there after legal procedures are completed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388059/kozhikode-native-dies-jeddah-29-years-expat-life)