---
title: "പ്രവാസികൾക്ക് സന്തോഷവാർത്ത! ഒമാനിൽ നാല് ദിവസത്തെ തുടർച്ചയായ അവധി; ദേശീയദിന അവധി തീയതികൾ പ്രഖ്യാപിച്ചു"
english_title: "Oman Announces Four-Day Break for National Day"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388278/oman-four-day-national-day-holiday"
published_at: "2026-10-23T08:43:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adad10456849_oman-four-day-national-day-holiday.jpg"
keywords: ["OmanNews", "NationalDay", "HolidayAnnouncement", "ExpatLife", "LabourMinistry"]
---

# പ്രവാസികൾക്ക് സന്തോഷവാർത്ത! ഒമാനിൽ നാല് ദിവസത്തെ തുടർച്ചയായ അവധി; ദേശീയദിന അവധി തീയതികൾ പ്രഖ്യാപിച്ചു

> **Lead Summary:** മസ്‌കത്ത്: ഒമാനില്‍ 2026ലെ ദേശീയദിനത്തോടനുബന്ധിച്ച് നവംബര്‍ 25, (ബുധനാഴ്ച) 26 (വ്യാഴാഴ്ച) എന്നീ ദിവസങ്ങളില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക അവധി പട്ടികയിലാണ് തീയതികള്‍ വ്യക്തമാക്കിയത്.

## Article Content

മസ്‌കത്ത്: ഒമാനില്‍ 2026ലെ ദേശീയദിനത്തോടനുബന്ധിച്ച് നവംബര്‍ 25, (ബുധനാഴ്ച) 26 (വ്യാഴാഴ്ച) എന്നീ ദിവസങ്ങളില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക അവധി പട്ടികയിലാണ് തീയതികള്‍ വ്യക്തമാക്കിയത്.

രണ്ട് ദിവസത്തെ അവധിക്കു പിന്നാലെ വാരാന്ത്യവും എത്തുന്നതിനാല്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും തുടര്‍ച്ചയായ നാല് ദിവസത്തെ അവധിയാകും ലഭിക്കുക.

പൊതുസ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളും പരിപാടികളും മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും പ്രാദേശിക, അന്തര്‍ദേശീയ പരിപാടികളുമായുള്ള സമയക്രമത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനും സഹായിക്കുന്നതിനായി വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ഔദ്യോഗിക അവധി തീയതികള്‍ പ്രഖ്യാപിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

2026ലെ മറ്റ് പ്രധാന അവധി ദിവസങ്ങളും തൊഴില്‍ മന്ത്രാലയം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്റെ അധികാരാരോഹണ ദിനം ജനുവരി 15 വ്യാഴാഴ്ചയും ഇസ്‌റാഅ് മിഅ്‌റാജ് ജനുവരി 18 ഞായറാഴ്ചയും ഹിജ്‌റ പുതുവര്‍ഷം ജൂണ്‍ 18 വ്യാഴാഴ്ചയും പ്രവാചകദിനം ഓഗസ്റ്റ് 27 വ്യാഴാഴ്ചയുമാണ്.

ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ അവധി തീയതികള്‍ ഹിജ്‌റി മാസപ്പിറവി നിര്‍ണയിക്കുന്നതിനുള്ള ഔദ്യോഗിക സമിതിയുടെ പ്രഖ്യാപനമനുസരിച്ച് പിന്നീട് അറിയിക്കും.

ദേശീയദിനത്തോടനുബന്ധിച്ച് ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിക്കും. രാജ്യത്തിന്റെ പൈതൃകം, സംസ്‌കാരം, ദേശീയ സ്വത്വം എന്നിവ ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും പരിപാടികള്‍.

Oman has announced official holidays on November 25 and 26, 2026, for National Day, creating a four-day break when combined with the weekend. The Ministry of Labour also listed other key holidays for 2026, while Eid holidays will be announced later based on the lunar calendar.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388278/oman-four-day-national-day-holiday)