---
title: "എണ്ണച്ചോർച്ചയിൽ വിറച്ച് യുഎഇ തീരം; ഉമ്മുൽഖുവൈനിലെ മുഴുവൻ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചുപൂട്ടി"
english_title: "Oil Spill Forces Temporary Closure of All Beaches in Umm Al Quwain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388375/umm-al-quwain-beaches-closed-oil-spill"
published_at: "2026-10-23T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb33bf0553d_umm-al-quwain-beaches-closed-oil-spill.jpg"
keywords: ["OilSpill", "UAENews", "UmmAlQuwain", "CoastalClosure", "EnvironmentalSafety", "UAECoast", "BeachClosure"]
---

# എണ്ണച്ചോർച്ചയിൽ വിറച്ച് യുഎഇ തീരം; ഉമ്മുൽഖുവൈനിലെ മുഴുവൻ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചുപൂട്ടി

> **Lead Summary:** **ഉമ്മുൽഖുവൈൻ: ** യുഎഇയിൽ ഉമ്മുൽഖുവൈൻ തീരത്തെ എണ്ണ ടാങ്കറിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്ന് എമിറേറ്റിലെ മുഴുവൻ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചുപൂട്ടി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കടലിലെ എണ്ണ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

## Article Content

**ഉമ്മുൽഖുവൈൻ: ** യുഎഇയിൽ ഉമ്മുൽഖുവൈൻ തീരത്തെ എണ്ണ ടാങ്കറിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്ന് എമിറേറ്റിലെ മുഴുവൻ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചുപൂട്ടി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കടലിലെ എണ്ണ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

എണ്ണച്ചോർച്ചയെ തുടർന്ന് ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ മേഖലകളിൽ അനുഭവപ്പെട്ട ഇന്ധനഗന്ധം പൊതുജനാരോഗ്യത്തിന് ഹാനികരമല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ മേഖലയിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Authorities in Umm Al Quwain have temporarily closed all beaches and coastal areas after an oil leak from a tanker off the emirate’s coast. Cleanup operations are underway, and officials said the fuel odor reported in Sharjah, Ajman and Umm Al Quwain is not harmful to public health.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388375/umm-al-quwain-beaches-closed-oil-spill)