---
title: "പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Malayali Expat Dies of Heart Attack in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388390/malayali-expat-dies-heart-attack-saudi-arabia"
published_at: "2026-10-23T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb437f4a52b_malayali-expat-dies-heart-attack-saudi-arabia.jpg"
keywords: ["MalayaliExpat", "SaudiArabia", "HeartAttack", "Riyadh"]
---

# പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** റിയാദ്∙ രണ്ട് പതിറ്റാണ്ടിലേറെ സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. പാലക്കാട്, മണ്ണാർക്കാട്, തെങ്കര പറശ്ശേരിയിൽ, കാപ്പിൽ ഉമ്മർ ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി റിയാദിലെ ലൈല അഫ് ലാജിൽ ഒരു ബക്കാല (ഗ്രോസറി)യിൽ ജോലി ചെയ്തുവരികയായിരുന്നു.

## Article Content

റിയാദ്∙ രണ്ട് പതിറ്റാണ്ടിലേറെ സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. പാലക്കാട്, മണ്ണാർക്കാട്, തെങ്കര പറശ്ശേരിയിൽ, കാപ്പിൽ ഉമ്മർ ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി റിയാദിലെ ലൈല അഫ് ലാജിൽ ഒരു ബക്കാല (ഗ്രോസറി)യിൽ ജോലി ചെയ്തുവരികയായിരുന്നു.

ഫാത്തിമ, പരേതനായ കാപ്പിൽ അബു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജസീല, മക്കൾ: നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസൽ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് റിയാദ് കെഎംസിസി വെൽഫെയർവിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, മുസ്തഫ വേളൂരാൻ, ലൈല അഫ് ലാജ് കെഎംസിസി ഭാരവാഹികളായ നാസർ കൊടുവള്ളി, മുസ്തഫ, ഹംസ എന്നിവർ രംഗത്തുണ്ട്. കബറടക്കം പിന്നീട് നാട്ടിൽ നടക്കും.

A Malayali expatriate from Palakkad died of a heart attack in Saudi Arabia. He had been working in Riyadh for the past 20 years, and efforts are underway to complete legal procedures and repatriate the body to his hometown.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388390/malayali-expat-dies-heart-attack-saudi-arabia)