---
title: "പ്രവാസലോകത്ത് നാടൻ രുചികളുടെ മാമാങ്കം; സുഹാറിൽ 'രുചി മേളം 2026' ഒക്ടോബർ 30ന്"
english_title: "‘Ruchi Melam 2026’ in Suhar on October 30; a feast of native flavors"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388503/suhar-ruchi-melam-2026-october-30"
published_at: "2026-10-24T11:55:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4f880fe2a_suhar-ruchi-melam-2026-october-30.jpg"
keywords: ["SuharFestival", "FoodFestival", "HarvestFest", "OmanCommunity", "KeralaDiaspora"]
---

# പ്രവാസലോകത്ത് നാടൻ രുചികളുടെ മാമാങ്കം; സുഹാറിൽ 'രുചി മേളം 2026' ഒക്ടോബർ 30ന്

> **Lead Summary:** **ഒമാൻ: **സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30ന് 'രുചി മേളം 2026' ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റ് സംഘടിപ്പിക്കും. വൈകിട്ട് ആറു മുതൽ സുഹാർ ഹംബാറിലുള്ള വിമൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുടെ വിവിധ സ്റ്റാളുകളും ആകർഷകമായ കലാപരിപാടികളും അരങ്ങേറും.

## Article Content

**ഒമാൻ: **സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30ന് 'രുചി മേളം 2026' ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റ് സംഘടിപ്പിക്കും. വൈകിട്ട് ആറു മുതൽ സുഹാർ ഹംബാറിലുള്ള വിമൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുടെ വിവിധ സ്റ്റാളുകളും ആകർഷകമായ കലാപരിപാടികളും അരങ്ങേറും.

ഗായകരായ നിതീഷ് മേനോൻ, ധന്യ കൃഷ്ണദാസ്, ആവണി കൃഷ്ണ എന്നിവർ നയിക്കുന്ന ഗാനമേളയും, സുഹാറിലെ വിവിധ മ്യൂസിക് സ്കൂളുകൾ ചേർന്നൊരുക്കുന്ന വിവിധ കലാപരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടും. സുഹാർ ഇടവക വികാരി ഫാദർ സജു പാടാച്ചിറ, ട്രസ്റ്റി മിന്റു പി മാത്യൂസ്, സെക്രട്ടറി സുനിൽ ഡി ജോർജ്, കൺവീനർമാരായ ഷാജി വർഗീസ്, സിബു ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

The Suhar St. George Orthodox Church will host ‘Ruchi Melam 2026’ Food and Harvest Festival on October 30 at the Women’s Hall in Hambar, Suhar. The event will feature a variety of food stalls, a musical evening led by noted singers, and cultural performances by local music schools.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388503/suhar-ruchi-melam-2026-october-30)