---
title: "യാത്രക്കാർക്ക് ശ്രദ്ധയ്ക്ക്!  ജിദ്ദ, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ആകാശ എയർ"
english_title: "Akasa Air Temporarily Suspends Jeddah and Riyadh Services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388508/akasa-air-suspends-jeddah-riyadh-flights"
published_at: "2026-10-24T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc52b448c69_akasa-air-suspends-jeddah-riyadh-flights.jpg"
keywords: ["AkasaAir", "SaudiArabia", "RiyadhFlights", "JeddahFlights", "FlightSuspension"]
---

# യാത്രക്കാർക്ക് ശ്രദ്ധയ്ക്ക്!  ജിദ്ദ, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ആകാശ എയർ

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയതിനെത്തുടർന്ന് ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ആകാശ എയർ അറിയിച്ചു. റിയാദിലേക്കുള്ള സേവനം നവംബർ 30 വരെയും ജിദ്ദയിലേക്കുള്ള സർവീസ് നവംബർ 10 വരെയുമാണ് ആകാശ എയർ റദ്ദാക്കിയത്. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സാഹചര്യങ്ങൾ തത്സമയം വിലയിരുത്തുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

## Article Content

**റിയാദ്: ** സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയതിനെത്തുടർന്ന് ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ആകാശ എയർ അറിയിച്ചു. റിയാദിലേക്കുള്ള സേവനം നവംബർ 30 വരെയും ജിദ്ദയിലേക്കുള്ള സർവീസ് നവംബർ 10 വരെയുമാണ് ആകാശ എയർ റദ്ദാക്കിയത്. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സാഹചര്യങ്ങൾ തത്സമയം വിലയിരുത്തുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുന്നതിനുള്ള സൗകര്യമുണ്ട്. തുക ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് തിരികെ നൽകും. അധിക നിരക്ക് ഈടാക്കാതെ യാത്രാതീയതി മാറ്റുന്നതിനും അവസരമുണ്ടാകും. ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ബന്ധപ്പെട്ട ഏജൻസികളെ നേരിട്ട് സമീപിക്കണമെന്നും ആകാശ എയർ അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രധാന പരിഗണനയെന്നും കമ്പനി വ്യക്തമാക്കി.

Akasa Air has suspended flights to and from Riyadh and Jeddah in response to the current security situation in Saudi Arabia. Riyadh services are halted until November 30, while Jeddah services are suspended until November 10, with full refunds and free rescheduling offered to affected passengers.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388508/akasa-air-suspends-jeddah-riyadh-flights)