---
title: "15 വർഷത്തെ പ്രവാസത്തിന് ഒടുവിൽ പ്രിയപ്പെട്ടവരെ കാണാതെ മടക്കം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "Malayali Expat Dies in Riyadh After 15 Years Away From Home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388741/malayali-expat-dies-riyadh-after-15-years"
published_at: "2026-10-26T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adebad66ffe0_malayali-expat-dies-riyadh-after-15-years.jpg"
keywords: ["MalayaliExpat", "RiyadhNews", "HeartAttack", "KeralaDiaspora", "SaudiArabia"]
---

# 15 വർഷത്തെ പ്രവാസത്തിന് ഒടുവിൽ പ്രിയപ്പെട്ടവരെ കാണാതെ മടക്കം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: ** പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ദവാദ്മിയിൽ അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിളക്കാട്ടുകോണം പുണർതത്തിൽ അജയകുമാർ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

## Article Content

**റിയാദ്: ** പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ദവാദ്മിയിൽ അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിളക്കാട്ടുകോണം പുണർതത്തിൽ അജയകുമാർ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

ദവാദ്മി പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അജയകുമാറാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ 36 വർഷത്തോളമായി സൗദിയിൽ പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. താമസരേഖയിലെ (ഇഖാമ) സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും കാരണം കഴിഞ്ഞ 15 വർഷത്തോളമായി ഇദ്ദേഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം നിലവിൽ ദവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നാട്ടിലുള്ള ബന്ധുക്കളുടെ സമ്മതപ്രകാരം അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദവാദ്മിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് കേളി ജീവകാരുണ്യ വിഭാഗം ഭാരവാഹികൾ അറിയിച്ചു. പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ് അജയകുമാർ. സുഗന്ധി, അനിത, ജീന എന്നിവർ സഹോദരിമാരും ദവാദ്മിയിൽ മുൻ പ്രവാസിയായിരുന്ന ഷാജി സഹോദരനുമാണ്.

Ajayakumar, a 56-year-old Malayali expatriate from Kilimanoor in Thiruvananthapuram, died in Dawadmi, Riyadh, after a heart attack. He had been unable to return home for nearly 15 years because of documentation-related issues. His body is being kept at the Dawadmi General Hospital mortuary, and further procedures will be completed with the consent of his relatives in Kerala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388741/malayali-expat-dies-riyadh-after-15-years)