---
title: "പ്രവാസികൾക്ക് വൻ തിരിച്ചടി; സൗദിയിൽ സ്വദേശികളുടെ ശമ്പള പരിധി 6,000 റിയാലാക്കി ഉയർത്തി, നിർണ്ണായക ഉത്തരവിറങ്ങി"
english_title: "Saudi Raises Nitaqat Salary Threshold for Nationals to 6,000 SAR"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388742/saudi-nitaqat-salary-threshold-raised"
published_at: "2026-10-26T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adebc7782853_saudi-nitaqat-salary-threshold-raised.jpg"
keywords: ["SaudiArabia", "Nitaqat", "ExpatBusiness", "SalaryPolicy", "LaborReform"]
---

# പ്രവാസികൾക്ക് വൻ തിരിച്ചടി; സൗദിയിൽ സ്വദേശികളുടെ ശമ്പള പരിധി 6,000 റിയാലാക്കി ഉയർത്തി, നിർണ്ണായക ഉത്തരവിറങ്ങി

> **Lead Summary:** **ജിദ്ദ: **സൗദി അറേബ്യയിൽ നിതാഖാത് പദ്ധതി പ്രകാരം സൗദി ജീവനക്കാരുടെ ശമ്പള പരിധി 6,000 റിയാലായി ഉയർത്തി മാനവവിഭവശേഷി മന്ത്രാലയം. പുതിയ തീരുമാനത്തിലൂടെ പ്രവാസികളടക്കം സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് കനത്ത സാമ്പത്തിക ബാധ്യത വരും.

## Article Content

**ജിദ്ദ: **സൗദി അറേബ്യയിൽ നിതാഖാത് പദ്ധതി പ്രകാരം സൗദി ജീവനക്കാരുടെ ശമ്പള പരിധി 6,000 റിയാലായി ഉയർത്തി മാനവവിഭവശേഷി മന്ത്രാലയം. പുതിയ തീരുമാനത്തിലൂടെ പ്രവാസികളടക്കം സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് കനത്ത സാമ്പത്തിക ബാധ്യത വരും.

നിലവിൽ നിതാഖാത് പദ്ധതിയിൽ ഒരു സൗദി ജീവനക്കാരന് കുറഞ്ഞത് 4,000 റിയാലാണ് ശമ്പളം നൽകേണ്ടിയിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഈ പരിധി അടുത്ത ആറ് മാസത്തിനുള്ളിൽ 5,000 റിയാലായും 12 മാസത്തിന് ശേഷം 6,000 റിയാലായും ഘട്ടംഘട്ടമായി ഉയർത്തേണ്ടി വരും.

നിതാഖാതിൽ ഒരു സൗദി ജീവനക്കാരനെ പൂർണ്ണമായ കണക്കിൽ ഉൾപ്പെടുത്തുന്നതിനുള്ള ശമ്പള പരിധിയിലാണ് ഈ ഘടനാപരമായ മാറ്റം വരുത്തിയിട്ടുള്ളത്. അതിനാൽ തന്നെ സ്ഥാപനങ്ങൾ നിലവിലെ സ്റ്റാറ്റസ് (കാറ്റഗറി) നിലനിർത്താൻ ശമ്പള വർദ്ധനവ് നടപ്പാക്കാൻ നിർബന്ധിതരാകും. ഇത് ബിസിനസ്സ് നടത്തുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ ബാധ്യത വരുത്തിവെക്കും.

സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് മികച്ച ശമ്പളം ഉറപ്പാക്കാനും അവരുടെ തൊഴിൽ സ്ഥിരത വർദ്ധിപ്പിക്കാനുമാണ് സർക്കാരിന്റെ ഈ നടപടി. അന്താരാഷ്ട്ര തലത്തിൽ യുദ്ധ പശ്ചാത്തലം നിലനിൽക്കെയാണ് സൗദി ഭരണകൂടം ഈ തീരുമാനമെടുത്തതെന്നതും ശ്രദ്ധേയമാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശത്തെ തുടർന്ന് സൽമാൻ രാജാവാണ് പുതിയ തീരുമാനത്തിന് അന്തിമ അംഗീകാരം നൽകിയത്.

Saudi Arabia has raised the minimum salary threshold for Saudi employees under the Nitaqat system to 6,000 SAR, to be implemented in phases over 12 months. The move is expected to increase costs for private firms, including those run by expatriates.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388742/saudi-nitaqat-salary-threshold-raised)