---
title: "കുവൈത്ത് ആഭ്യന്തരമന്ത്രിയെ വധിക്കാൻ ഗൂഢാലോചന; ഇറാൻ–ഹിസ്ബുല്ല ബന്ധം ആരോപിക്കപ്പെട്ട കേസിൽ മൂന്നുപേർക്ക് വധശിക്ഷ, എട്ടുപേർക്ക് തടവ്"
english_title: "Three Sentenced to Death in Kuwait Assassination Plot Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388910/kuwait-assassination-plot-death-sentences"
published_at: "2026-10-27T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0102e51253_kuwait-assassination-plot-death-sentences.jpg"
keywords: ["KuwaitCourt", "AssassinationPlot", "IranHezbollah", "DeathSentence", "StateSecurity"]
---

# കുവൈത്ത് ആഭ്യന്തരമന്ത്രിയെ വധിക്കാൻ ഗൂഢാലോചന; ഇറാൻ–ഹിസ്ബുല്ല ബന്ധം ആരോപിക്കപ്പെട്ട കേസിൽ മൂന്നുപേർക്ക് വധശിക്ഷ, എട്ടുപേർക്ക് തടവ്

> **Lead Summary:** കുവൈത്ത് സിറ്റി: ഒന്നാം ഉപ​പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹിനെ അടക്കം കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന്​ പേർക്ക്​ വധശിക്ഷ.

## Article Content

കുവൈത്ത് സിറ്റി: ഒന്നാം ഉപ​പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹിനെ അടക്കം കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന്​ പേർക്ക്​ വധശിക്ഷ.

11 പ്രതികളിൽ എട്ട്​ പേരെ അഞ്ച്​ വർഷം തടവിനും ശിക്ഷിച്ചിട്ടുമുണ്ട്​. ഇറാനും ഹിസ്ബുല്ലയുമായി സഹകരിച്ച് കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ്​ കേസ്​. ഭീകരവിരുദ്ധ സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനൽ കോടതിയാണ്​ ശിക്ഷ വിധിച്ചത്​.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാനായിരുന്നു പദ്ധതിയെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ പരിഗണനക്ക്​ ശേഷമായിരിക്കും അന്തിമ വിധിയെന്നും കുവൈത്ത്​ പത്രമായ ‘അൽ റായ്​’റി​പ്പോർട്ട്​ ചെയ്തു.

ഇറാനും ഹിസ്ബുല്ലക്കും വേണ്ടി ചാരവൃത്തി നടത്തി, കുവൈത്തിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു, ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന, നിരോധിത സംഘടനയിലെ അംഗത്വം, രാജ്യതാൽപര്യങ്ങൾ തകർക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണുള്ളത്​.

വധശ്രമത്തിനായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ ശ്രമിച്ചെന്ന കുറ്റവും ചിലർക്കെതിരെയുണ്ട്. വിദേശത്തുനിന്ന് സ്ഫോടകവസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വധശ്രമത്തിന് ഉപയോഗിക്കാൻ ശ്രമിച്ചെന്ന കുറ്റം 11ാം പ്രതിക്കെതിരെയും ചുമത്തിയിരുന്നു.

Kuwait’s State Security Criminal Court sentenced three people to death and eight others to five years in prison in a case involving an alleged plot to assassinate senior officials, including First Deputy Prime Minister and Interior Minister Sheikh Fahad Al-Yousef Al-Sabah. The defendants were accused of spying for Iran and Hezbollah, planning attacks in Kuwait, and attempting to smuggle explosives for the plot, according to local reports.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388910/kuwait-assassination-plot-death-sentences)