---
title: "നെഞ്ചുപൊട്ടി അരീക്കോട്; ഒമാനിൽ വാഹനാപകടത്തിൽ മരിച്ച അലാന മറിയയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Heartbreak in Areekode: Body of Alana Mariya to Reach Home Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388989/alana-mariya-body-arrives-home-today"
published_at: "2026-10-27T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae072d60d1a8_alana-mariya-body-arrives-home-today.jpg"
keywords: ["OmanAccident", "Malappuram", "Areekode", "Repatriation", "KMCCKuwait"]
---

# നെഞ്ചുപൊട്ടി അരീക്കോട്; ഒമാനിൽ വാഹനാപകടത്തിൽ മരിച്ച അലാന മറിയയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** **മസ്‌കത്ത്: **ഒമാനിലെ സിനാവിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം അരീക്കോട് സ്വദേശികളുടെ മകൾ അലാന മറിയയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള എംബാമിങ് നടപടികളും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ച് നടന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു.

## Article Content

**മസ്‌കത്ത്: **ഒമാനിലെ സിനാവിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം അരീക്കോട് സ്വദേശികളുടെ മകൾ അലാന മറിയയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള എംബാമിങ് നടപടികളും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ച് നടന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു.

മസ്‌കത്ത് കെ.എം.സി.സി ഭാരവാഹികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സജീവമായ ഇടപെടലിലൂടെയും നേതൃത്വത്തിലൂടെയുമാണ് ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. നടപടിക്രമങ്ങൾ പൂർത്തിയായതോടെ മൃതദേഹം ഇന്ന് രാത്രിയോടെ തന്നെ ജന്മനാടായ മലപ്പുറത്തേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ട അധികൃതരും സന്നദ്ധ പ്രവർത്തകരും അറിയിച്ചു.

The body of 14-year-old Alana Mariya, who died in a road accident in Sinaw, Oman, will be brought to her hometown in Malappuram tonight. Embalming and prayer rituals were held at Medical City Hospital, with family, relatives, and friends in attendance.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388989/alana-mariya-body-arrives-home-today)