---
title: "ആകാശത്ത് ജീവൻ പണയംവെച്ച പോരാട്ടം; ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് 'ഓർഡർ ഓഫ് സായിദ്' ബഹുമതി"
english_title: "Flydubai Captain Smith Machar Honoured with Order of Zayed for Heroic Midair Response"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389062/flydubai-captain-smith-machar-order-of-zayed"
published_at: "2026-10-28T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae153432c6e0_flydubai-captain-smith-machar-order-of-zayed.jpg"
keywords: ["Flydubai", "UAEHonour", "AviationSafety", "CaptainSmithMachar", "OrderOfZayed"]
---

# ആകാശത്ത് ജീവൻ പണയംവെച്ച പോരാട്ടം; ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് 'ഓർഡർ ഓഫ് സായിദ്' ബഹുമതി

> **Lead Summary:** ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് - 2 ആണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് സമ്മാനിച്ചത്.

## Article Content

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് - 2 ആണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് സമ്മാനിച്ചത്.

യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്. സെപ്തംബർ അവസാന വാരമാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത്ത് മച്ചാറിനെ ആക്രമിച്ചത്. സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത്ത് മച്ചാർ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.

ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർ സഹപൈലറ്റിനെ കീഴ്പ്പെടുത്തി. പിന്നാലെ വിമാനത്തിൽ യാത്രചെയ്തിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പൈലറ്റായ സ്മിത്ത് മച്ചാറിനെ സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി ആക്രമിച്ചത്. പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നീക്കം.

ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ അക്രമിയെ ചെറുക്കുകയും കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയും ചെയ്തതോടെ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. 174 യാത്രക്കാരെയാണ് അതിസാഹസികമായി സ്മിത്ത് മച്ചാർ രക്ഷിച്ചത്.

Flydubai captain Smith Machar has been awarded the UAE’s Order of Zayed for bravely confronting a co-pilot’s attack during a flight. His actions helped avert a major disaster and ensured the safe landing of the aircraft in Tabuk, saving 174 passengers.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389062/flydubai-captain-smith-machar-order-of-zayed)