---
title: "കുറഞ്ഞ ചെലവിൽ ഗാർഹിക തൊഴിലാളികളെ നൽകാമെന്ന് വാഗ്ദാനം; കുവൈത്തിൽ പണം തട്ടിയ ഇന്ത്യൻ പ്രവാസി പിടിയിൽ"
english_title: "Indian Expat Arrested in Kuwait for Cheating People with Domestic Worker Promise"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389073/kuwait-indian-expat-domestic-worker-fraud-arrest"
published_at: "2026-10-28T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae16a679d7b0_kuwait-indian-expat-domestic-worker-fraud-arrest.jpg"
keywords: ["KuwaitPolice", "IndianExpat", "FraudCase", "DomesticWorkers", "AlFaihaInvestigation"]
---

# കുറഞ്ഞ ചെലവിൽ ഗാർഹിക തൊഴിലാളികളെ നൽകാമെന്ന് വാഗ്ദാനം; കുവൈത്തിൽ പണം തട്ടിയ ഇന്ത്യൻ പ്രവാസി പിടിയിൽ

> **Lead Summary:** കുവൈത്ത് സിറ്റി∙ കുറഞ്ഞ ചെലവിൽ ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വദേശി പൗരന്മാരിൽ നിന്ന് പണം തട്ടിയ ഇന്ത്യൻ സ്വദേശിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അൽ ഫൈഹ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ ഒളിത്താവളത്തിൽ നിന്ന് വലയിലാക്കിയത്.

## Article Content

കുവൈത്ത് സിറ്റി∙ കുറഞ്ഞ ചെലവിൽ ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വദേശി പൗരന്മാരിൽ നിന്ന് പണം തട്ടിയ ഇന്ത്യൻ സ്വദേശിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അൽ ഫൈഹ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ ഒളിത്താവളത്തിൽ നിന്ന് വലയിലാക്കിയത്.

വിപണിയിലെ നിലവിലെ നിരക്കിന്റെ പകുതി തുക മാത്രം ഈടാക്കി ജോലിക്കാരെ ലഭ്യമാക്കുമെന്നാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് മുൻകൂർ തുകയായി (അഡ്വാൻസ്) വൻതുക കൈപ്പറ്റിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നു പതിവ്.

തട്ടിപ്പിനിരയായവരുടെ പരാതിയെ തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.

അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇയാൾ എത്ര പേരിൽ നിന്നായി എത്ര തുക തട്ടിയെടുത്തിട്ടുണ്ടെന്ന കാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Kuwait police have arrested an Indian expatriate accused of cheating citizens by promising domestic workers at half the market rate. The suspect allegedly collected large advance payments and disappeared, with investigators later tracking him down from a hideout.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389073/kuwait-indian-expat-domestic-worker-fraud-arrest)