---
title: "15-ാം വയസ്സിൽ ബിസിനസ് മുതലാളിയാകാം; പുതിയ വാണിജ്യ നിയമവുമായി സൗദി അറേബ്യ"
english_title: "Saudi Arabia Allows Business Activity From Age 15 Under New Law"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389099/saudi-arabia-business-age-15-new-law"
published_at: "2026-10-28T10:52:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1873d1de44_saudi-arabia-business-age-15-new-law.jpg"
keywords: ["SaudiArabia", "CommercialLaw", "BusinessReform", "MENA", "TradePolicy"]
---

# 15-ാം വയസ്സിൽ ബിസിനസ് മുതലാളിയാകാം; പുതിയ വാണിജ്യ നിയമവുമായി സൗദി അറേബ്യ

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ സ്വദേശികൾക്ക് ബിസിനസ് രംഗത്തേക്ക് കടന്നുവരാൻ പ്രായപരിധിയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ഭരണകൂടം. ഇനി മുതൽ 15 വയസ്സ് കഴിഞ്ഞ സൗദി പൗരന്മാർക്കും രാജ്യത്ത് ബിസിനസ് ചെയ്യാം. പുതിയ വാണിജ്യ നിയമത്തിലെ വിപ്ലവകരമായ ഈ പരിഷ്കാരങ്ങൾക്ക് സൗദി മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകി.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ സ്വദേശികൾക്ക് ബിസിനസ് രംഗത്തേക്ക് കടന്നുവരാൻ പ്രായപരിധിയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ഭരണകൂടം. ഇനി മുതൽ 15 വയസ്സ് കഴിഞ്ഞ സൗദി പൗരന്മാർക്കും രാജ്യത്ത് ബിസിനസ് ചെയ്യാം. പുതിയ വാണിജ്യ നിയമത്തിലെ വിപ്ലവകരമായ ഈ പരിഷ്കാരങ്ങൾക്ക് സൗദി മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകി.

രക്ഷിതാവിന്റെയോ അല്ലെങ്കിൽ ലീഗൽ കസ്റ്റോഡിയന്റെയോ മുൻകൂർ അനുമതിയോടെ ആയിരിക്കും 15 വയസ്സുള്ളവർക്ക് വാണിജ്യ രംഗത്തേക്ക് കടക്കാൻ സാധിക്കുക. പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങൾക്ക് ശേഷം പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി വ്യക്തമാക്കി.

വാണിജ്യ വിൽപ്പന, വിതരണ വിൽപ്പന, ബ്രോക്കറേജ്, വാണിജ്യ ഏജൻസി എന്നിവയുൾപ്പെടെയുള്ള വാണിജ്യ കരാറുകളുടെ വിവിധ വശങ്ങളെ പുതിയ നിയമം കൃത്യമായി നിയന്ത്രിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സിവിൽ ട്രാൻസാക്ഷൻ നിയമത്തിന് സമാനമായി പ്രവർത്തിക്കുന്ന ഈ നിയമം സൗദിയിൽ വ്യാപാരാന്തരീക്ഷത്തിനും നിക്ഷേപങ്ങൾക്കും കൂടുതൽ ഉണർവ് നൽകും.

രാജ്യത്ത് നിലവിലുണ്ടായിരുന്ന മൂന്ന് പഴയ വാണിജ്യ നിയമങ്ങൾ പൂർണ്ണമായി റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ സമഗ്ര നിയമം കൊണ്ടുവരുന്നത്. കച്ചവട കരാറുകൾ, സപ്ലൈ, ഏജൻസി ഇടപാടുകൾ, ചെക്കുകൾ തുടങ്ങിയ മേഖലകളെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരുമെന്നും സൗദി വാണിജ്യ മന്ത്രി കൂട്ടിച്ചേർത്തു.

Saudi Arabia’s Cabinet has approved a new commercial law that allows citizens aged 15 and above to engage in business activities with a guardian’s consent. The legislation, which will take effect 180 days after publication in the official gazette, also updates rules covering commercial contracts, agencies, and checks.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389099/saudi-arabia-business-age-15-new-law)