---
title: "കുവൈത്തിലെ ഏഴ് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ശുചീകരണ തൊഴിലാളിക്ക് 10 വർഷം തടവ്"
english_title: "Cleaner Gets 10 Years for Sexually Abusing 7-Year-Old in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389421/kuwait-cleaner-10-years-abuse-schoolgirl"
published_at: "2026-10-30T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae438a6cc6ce_kuwait-cleaner-10-years-abuse-schoolgirl.jpg"
keywords: ["KuwaitCourt", "SchoolAbuse", "ChildSafety", "IndianStudent", "CrimeNews"]
---

# കുവൈത്തിലെ ഏഴ് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ശുചീകരണ തൊഴിലാളിക്ക് 10 വർഷം തടവ്

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ വിദേശ സ്‌കൂളിൽ ഏഴു വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏഷ്യൻ വംശജനായ ശുചീകരണ തൊഴിലാളിക്ക് പത്ത് വർഷം തടവുശിക്ഷ. കുവൈത്ത് പരമോന്നത കോടതിയുടെ രണ്ടാം ബെഞ്ചാണ് പ്രതിക്കുള്ള അന്തിമ ശിക്ഷ പ്രഖ്യാപിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ വിദേശ സ്‌കൂളിൽ ഏഴു വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏഷ്യൻ വംശജനായ ശുചീകരണ തൊഴിലാളിക്ക് പത്ത് വർഷം തടവുശിക്ഷ. കുവൈത്ത് പരമോന്നത കോടതിയുടെ രണ്ടാം ബെഞ്ചാണ് പ്രതിക്കുള്ള അന്തിമ ശിക്ഷ പ്രഖ്യാപിച്ചത്.

സാൽമിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നതും പ്രതി പിടിയിലായതും. വിദേശ സ്‌കൂളിലെ ശുചീകരണ തൊഴിലാളിയായ ഇയാൾ ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞു.

അതേസമയം, സംഭവം നടന്ന സ്‌കൂളിനെക്കുറിച്ചുള്ള വിവരങ്ങളോ കേസുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളോ സുരക്ഷാ അധികൃതർ പരസ്യപ്പെടുത്തിയിട്ടില്ല. കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിച്ച കോടതി വിധി പ്രവാസികൾക്കിടയിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Kuwait’s Supreme Court has sentenced an Asian cleaner to 10 years in prison for sexually abusing a 7-year-old Indian schoolgirl at a foreign school in Kuwait. The case came to light after an intensive investigation by Salmiya security officials, who arrested the accused.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389421/kuwait-cleaner-10-years-abuse-schoolgirl)