---
title: "യുഎഇയിൽ കാലാവസ്ഥ മാറുന്നു; വിവിധയിടങ്ങളിൽ മഴയും ശക്തമായ കാറ്റും വീശിയടിച്ചേക്കുമെന്ന് മുന്നറിയിപ്പ്"
english_title: "Weather Shift in UAE: Rain and Strong Winds Likely in Several Areas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389437/uae-weather-rain-strong-winds-warning"
published_at: "2026-10-30T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae446081af6a_uae-weather-rain-strong-winds-warning.jpg"
keywords: ["UAEWeather", "RainAlert", "StrongWinds", "FogWarning", "NCMUAE"]
---

# യുഎഇയിൽ കാലാവസ്ഥ മാറുന്നു; വിവിധയിടങ്ങളിൽ മഴയും ശക്തമായ കാറ്റും വീശിയടിച്ചേക്കുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **അബുദാബി: **യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും ഉണ്ടായേക്കാം.പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

## Article Content

**അബുദാബി: **യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും ഉണ്ടായേക്കാം.പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മേഘാവൃതമായ സമയങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകും. കാറ്റിന്റെ വേഗത തീരദേശങ്ങളിൽ 35 കി.മീ വരെയും ഉൾപ്രദേശങ്ങളിൽ 45 കി.മീ വരെയും പർവതപ്രദേശങ്ങളിൽ 55 കി.മീ വരെയും ഉയർന്നേക്കാം.ഉൾപ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

തീരദേശ മേഖലകളിലും ദ്വീപുകളിലും 33 മുതൽ 37 ഡിഗ്രി വരെയും ഉൾപ്രദേശങ്ങളിൽ 35 മുതൽ 38 ഡിഗ്രി വരെയും പർവതപ്രദേശങ്ങളിൽ 26 മുതൽ 32 ഡിഗ്രി വരെയുമായിരിക്കും താപനില. ചില തീരദേശ മേഖലകളിൽ ഈർപ്പം 90 ശതമാനം വരെ ഉയർന്നേക്കാം.രാത്രിയിലും ശനിയാഴ്ച രാവിലെയും പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷം ഈർപ്പമുള്ളതാകാനും മൂടൽമഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.ശനിയാഴ്ച കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ ശക്തമാകാനും മഴ പെയ്യാനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്തിയേക്കാം. ഞായറാഴ്ചയും കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ മഴ സാധ്യത നിലനിൽക്കും.

രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പം വർധിക്കാനും മൂടൽമഞ്ഞിന് സാധ്യതയുമുണ്ട്. തിങ്കളാഴ്ചയും കാലാവസ്ഥാ വ്യതിയാനം തുടരും. വടക്കൻ, കിഴക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്.ചൊവ്വാഴ്ചയോടെ കാലാവസ്ഥ സാധാരണ നിലയിലാകും. പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും, മഴ പ്രവചിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

The UAE is expected to see changing weather conditions from today, with the National Center of Meteorology warning of possible rain in eastern and northern areas. Strong winds, dust, and fog may also affect parts of the country over the coming days.

Rain chances are likely to continue through the weekend and into Monday, before conditions gradually return to normal by Tuesday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389437/uae-weather-rain-strong-winds-warning)