സൗദിയിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
Oct 7, 2021 09:37 AM | By Vyshnavy Rajan

റിയാദ് : സൗദിയിൽ മരിച്ച രണ്ട് പ്രവാസികളുടെടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് മരിച്ച തമിഴ്‍നാട് സ്വദേശിയുടെയും ജോലിസ്ഥലത്ത് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച യു.പി സ്വദേശിയുടെയും മൃതദേഹങ്ങൾ സൗദിയിൽ നിന്ന് നാട്ടിലെത്തിച്ചത്.

നവയുഗം സാംസ്‍കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമഫലമായാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ നിന്നും തമിഴ്‍നാട് സ്വദേശി പളനിസ്വാമി സുബ്ബയ്യ നായ്‍കർ, ഉത്തർപ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.

തമിഴ്‍നാട് കുളച്ചൽ കോവിൽപട്ടി സ്വദേശിയായ പളനിസ്വാമി (52) ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തിൽപ്പെട്ടാണ് മരിച്ചത്. 14 വർഷമായി അൽഅഹ്‍സ ശാറ ഹരത്തിൽ പ്രവാസിയായിരുന്നു. ഒരു കെട്ടിട പണിസ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ മുകളിൽ നിന്ന് താഴെ വീണു ഗുരുതരമായി പരിക്കേറ്റ പളനിസ്വാമിയെ കൂടെയുണ്ടായിരുന്നവർ കിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി സുഹൃത്തുക്കൾ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു (40) അൽഅഹ്‍സ മുബാറസിൽ 24 വർഷമായി കൺസ്ട്രക്ഷൻ ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം മുമ്പ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണ രമേശിനെ, കൂടെ ജോലി ചെയ്തവർ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിച്ചു.

ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതുകൊണ്ട്, ആശുപത്രി അധികൃതർ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. നവയുഗം പ്രവർത്തകരായ മണി മാർത്താണ്ഡവും സിയാദ് പള്ളിമുക്കും ചേർന്ന് രണ്ടു മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികൾ അധികൃതരുടെ സഹായത്തോടെ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുകയായിരുന്നു.

The bodies of two expatriates who died in Saudi Arabia have been repatriated

Next TV

Related Stories
സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

Oct 13, 2021 07:49 PM

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു...

Read More >>
സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Oct 12, 2021 09:22 PM

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി...

Read More >>
സൗദിയിലെ  ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

Oct 12, 2021 07:25 AM

സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

ടീച്ചിങ്, സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഒഴിവുകളുടെ എണ്ണവും യോഗ്യതളും ഉള്‍പ്പെടെയുള്ള വിശദ...

Read More >>
സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

Oct 11, 2021 07:55 PM

സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

എന്നാൽ എണ്ണ വിലയിൽ വരുത്തുന്ന ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയിൽ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കൾ...

Read More >>
 നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

Oct 8, 2021 08:03 PM

നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

നിയമവിരുദ്ധമായി മാനുകളെ സ്വന്തമാക്കി വളര്‍ത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമന്‍ സ്വദേശി സൗദി അറേബ്യയില്‍ ...

Read More >>
മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

Oct 8, 2021 07:40 AM

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന്...

Read More >>
Top Stories