---
title: "ലൈസൻസില്ലാതെ വാഹനമോടിച്ചാൽ പണി പാളും; കർശന മുന്നറിയിപ്പും ബോധവൽക്കരണവുമായി അജ്മാൻ പൊലീസ്"
english_title: "Ajman Police Warn Against Driving Without a License"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389557/ajman-police-driving-without-license-warning"
published_at: "2026-10-31T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae55f4a058af_ajman-police-driving-without-license-warning.jpg"
keywords: ["AjmanPolice", "TrafficSafety", "DrivingLicense", "RoadSafety", "UAENews"]
---

# ലൈസൻസില്ലാതെ വാഹനമോടിച്ചാൽ പണി പാളും; കർശന മുന്നറിയിപ്പും ബോധവൽക്കരണവുമായി അജ്മാൻ പൊലീസ്

> **Lead Summary:** **അജ്മാൻ: **ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുന്ന നടപടിയാണെന്ന് അജ്മാൻ പൊലീസ് ചൂണ്ടിക്കാട്ടി.

## Article Content

**അജ്മാൻ: **ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുന്ന നടപടിയാണെന്ന് അജ്മാൻ പൊലീസ് ചൂണ്ടിക്കാട്ടി.

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഇതിനെതിരെ വിപുലമായ ബോധവൽക്കരണ കാമ്പയിന് അജ്മാൻ പൊലീസ് തുടക്കമിട്ടു. ഡ്രൈവർമാർ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ അവ പുതുക്കണമെന്നും അജ്മാൻ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി വ്യക്തമാക്കി.

ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ ഗുരുതരമായ അപകടങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കും. രാജ്യത്തെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കണമെന്നും ലൈസൻസില്ലാത്ത ആർക്കും വാഹനങ്ങൾ ഓടിക്കാൻ നൽകരുതെന്നും പൊലീസ് കർശനമായി ആഹ്വാനം ചെയ്തു.

Ajman Police have issued a strict warning against driving without a valid licence, saying it endangers both the driver and others. The force has also launched an awareness campaign in Arabic and English to highlight the legal and safety risks and to remind motorists to renew licences before expiry.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389557/ajman-police-driving-without-license-warning)