---
title: "ജീവിതശൈലീ രോഗങ്ങൾക്ക് തടയിടാൻ യുഎഇ; ഭക്ഷ്യ ഉത്പ്പന്നങ്ങളിലെ ഉപ്പിനും പഞ്ചസാരയ്ക്കും കർശന നിയന്ത്രണം"
english_title: "UAE Imposes Strict Salt and Sugar Limits on Food Products"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389665/uae-salt-sugar-limits-food-products"
published_at: "2026-10-31T20:21:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6008700020_uae-salt-sugar-limits-food-products.jpg"
keywords: ["UAEHealth", "FoodRegulation", "SaltLimit", "SugarLimit", "LifestyleDiseases"]
---

# ജീവിതശൈലീ രോഗങ്ങൾക്ക് തടയിടാൻ യുഎഇ; ഭക്ഷ്യ ഉത്പ്പന്നങ്ങളിലെ ഉപ്പിനും പഞ്ചസാരയ്ക്കും കർശന നിയന്ത്രണം

> **Lead Summary:** യുഎഇ: ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനായി ഭക്ഷ്യ ഉത്പന്നങ്ങളിലെ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം.

## Article Content

യുഎഇ: ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനായി ഭക്ഷ്യ ഉത്പന്നങ്ങളിലെ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം.

പുതിയ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭക്ഷ്യ നിർമ്മാണ കമ്പനികൾക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ ഉത്തരവായി. രാജ്യത്ത് വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ തനിമയാർന്ന രുചി നഷ്ടപ്പെടാതെ തന്നെ പോഷകമൂല്യം വർദ്ധിപ്പിക്കാനാണ് ഈ നടപടി.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവയ്ക്കും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്കും ഒരുപോലെ ബാധകമായ ഈ നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ തടയുകയാണ് ലക്ഷ്യം. യുഎഇയിലെ ജനങ്ങൾ സുരക്ഷിത അളവിലും കൂടുതൽ ഉപ്പ് ഉപയോഗിക്കുന്നതായി മുൻകാല പഠനങ്ങളിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം.

നിയമ ലംഘനം നടത്തുന്നവർക്ക് 5,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കും. ഇതിനുപുറമേ ആറുമാസം വരെ പ്രവർത്തന വിലക്കും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തുടനീളം പരിശോധനകളും ലാബ് ടെസ്റ്റുകളും ശക്തമാക്കിയിട്ടുണ്ട്.

2030-ഓടെ ഘട്ടം ഘട്ടമായി പദ്ധതി പൂർണ്ണമായി നടപ്പിലാക്കാനാണ് തീരുമാനം. ഭക്ഷണത്തിന്റെ രുചി പെട്ടെന്ന് മാറുന്നത് ഒഴിവാക്കാനും നിർമ്മാതാക്കൾക്ക് തങ്ങളുടെ പാചകക്കുറിപ്പുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും വേണ്ടത്ര സമയം നൽകാനുമാണ് ഘട്ടം ഘട്ടമായുള്ള ഈ രീതി സ്വീകരിച്ചിരിക്കുന്നത്.

The UAE Ministry of Health and Prevention has introduced strict limits on salt and sugar levels in food products to curb lifestyle diseases. The rules apply to both locally produced and imported items, with fines of up to 500,000 dirhams for violations. Authorities say the phased rollout will help manufacturers adjust recipes while preserving taste.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389665/uae-salt-sugar-limits-food-products)