---
title: "യുഎഇയിലെ വാഹനയാത്രക്കാർ ശ്രദ്ധിക്കുക! ലൈസൻസില്ലാതെ വാഹനമോടിക്കരുത്; കർശന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്"
english_title: "Ajman Police Warn Drivers Against Driving Without a License"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389709/ajman-police-license-warning-drivers"
published_at: "2026-11-01T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6b8222cab5_ajman-police-license-warning-drivers.jpg"
keywords: ["AjmanPolice", "DrivingLicense", "TrafficSafety", "RoadSafety", "UAENews"]
---

# യുഎഇയിലെ വാഹനയാത്രക്കാർ ശ്രദ്ധിക്കുക! ലൈസൻസില്ലാതെ വാഹനമോടിക്കരുത്; കർശന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്

> **Lead Summary:** അജ്മാന്‍: ലൈസന്‍സില്ലാതെ വാഹനമോടിക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി അജ്മാന്‍ പൊലീസ്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർ അവരുടെ സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും അപകടമുണ്ടാക്കുകയാണെന്ന്​ പൊലീസ് ചൂണ്ടിക്കാട്ടി.

## Article Content

അജ്മാന്‍: ലൈസന്‍സില്ലാതെ വാഹനമോടിക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി അജ്മാന്‍ പൊലീസ്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർ അവരുടെ സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും അപകടമുണ്ടാക്കുകയാണെന്ന്​ പൊലീസ് ചൂണ്ടിക്കാട്ടി.

ഇതിനെതിരെ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. വാഹനാപകടങ്ങൾ തടയുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ എന്ന് അജ്മാൻ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.

ഡ്രൈവർമാർ അവരുടെ ലൈസൻസുകൾ സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം. കാലാവധി കഴിയുന്നതിന്​ മുമ്പ് അവ പുതുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നൽകും.

ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്‍റെ അപകടങ്ങളെയും അതുണ്ടാക്കുന്ന നിയമപരമായ പ്രത്യാഘാതങ്ങളെയും വ്യക്തമാക്കുന്ന മുന്നറിയിപ്പ്​ അറബിയിലും ഇംഗ്ലീഷിലും നൽകുമെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ കൂട്ടിച്ചേർത്തു. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ലൈസൻസില്ലാത്ത ഡ്രൈവർമാരെ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കരുതെന്നും പൊലീസ് ആഹ്വാനം ചെയ്തു.

Ajman Police have launched an awareness campaign warning motorists not to drive without a valid license. The campaign highlights the legal consequences and safety risks for both drivers and others on the road.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389709/ajman-police-license-warning-drivers)