---
title: "കണ്ണീരടക്കാനാവാതെ കുടുംബം; സൗദിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു"
english_title: "Thiruvananthapuram Native Rajesh’s Body Repatriated and Cremated After Death in Saudi Hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389719/thiruvananthapuram-native-rajesh-body-repatriated-saudi-hospital"
published_at: "2026-11-01T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6c8690f50d_thiruvananthapuram-native-rajesh-body-repatriated-saudi-hospital.jpg"
keywords: ["SaudiArabia", "KeralaExpat", "Repatriation", "Thiruvananthapuram", "IndianEmbassy"]
---

# കണ്ണീരടക്കാനാവാതെ കുടുംബം; സൗദിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

> **Lead Summary:** **റിയാദ്:( **[https://gcc.truevisionnews.com/)]** **സൗദിയിലെ റിയാദ് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച തിരുവനന്തപുരം വെറ്റിനാട് സ്വദേശി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**റിയാദ്:( **[https://gcc.truevisionnews.com/)]** **സൗദിയിലെ റിയാദ് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച തിരുവനന്തപുരം വെറ്റിനാട് സ്വദേശി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 4-നായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന രാജേഷ് അൽ ഖർജിലെ സഹന പ്രദേശത്ത് വർക്ക്‌ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിൽ യാത്രയ്ക്കുള്ള തുടർനടപടികൾ പുരോഗമിക്കവെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഇത് കുടുംബത്തിനും പ്രവാസി സുഹൃത്തുക്കൾക്കും വലിയ നോവായി മാറി.

മരണശേഷം ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടികളും കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗമാണ് ഏറ്റെടുത്ത് നടത്തിയത്. ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ടിൽ നിന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി. ടിക്കറ്റ്, വീൽചെയർ, വിമാനയാത്രയ്ക്കുള്ള അനുമതി എന്നിവയുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും കേളി പ്രവർത്തകർ പൂർത്തിയാക്കി.

വിവിധ പ്രതിസന്ധികൾ മറികടന്ന് ഒടുവിൽ ഒക്ടോബർ 29-ന് ദമ്മാം വിമാനത്താവളത്തിൽ നിന്ന് ബഹ്റൈൻ വഴിയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച സംസ്കാരം നടന്നു. പരേതനായ സുകുമാരപിള്ളയുടെയും ഓമന അമ്മയുടെയും മകനാണ് രാജേഷ്. ഭാര്യ: സരിതകുമാരി. മക്കൾ: ശ്രീരാഗ്, ശ്രീനാഥ് (ഇരുവരും വിദ്യാർഥികളാണ്). ഏക സഹോദരൻ: സുരേഷ് കുമാർ.

Rajesh, a 58-year-old native of Thiruvananthapuram, died while undergoing treatment at King Khalid Hospital in Al Kharj, Saudi Arabia. After repatriation arrangements were completed by the Keli arts and welfare wing with embassy support, his body was brought home to Kerala and cremated.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389719/thiruvananthapuram-native-rajesh-body-repatriated-saudi-hospital)