---
title: "നാട്ടിൽ പോയി വന്നത് നാല് മാസം മുൻപ്; സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു"
english_title: "Expat Dies While Under Treatment in Saudi Arabia After Returning Home Four Months Ago"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389720/saudi-expat-dies-under-treatment"
published_at: "2026-11-01T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6cab375bf3_saudi-expat-dies-under-treatment.jpg"
keywords: ["SaudiArabia", "ExpatDeath", "Bisha", "UttarPradesh", "Repatriation"]
---

# നാട്ടിൽ പോയി വന്നത് നാല് മാസം മുൻപ്; സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു

> **Lead Summary:** **ബിഷ: ** സൗദിയിലെ ബിഷക്ക് സമീപം തത്‌ലീത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഉത്തർപ്രദേശ് സ്വദേശി മനോജ് കുമാർ ശർമ അന്തരിച്ചു. കുഷിനഗർ ജില്ലയിലെ സുക്രൗലി സ്വദേശിയായ ഇദ്ദേഹം ബിഷ കിങ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

## Article Content

**ബിഷ: ** സൗദിയിലെ ബിഷക്ക് സമീപം തത്‌ലീത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഉത്തർപ്രദേശ് സ്വദേശി മനോജ് കുമാർ ശർമ അന്തരിച്ചു. കുഷിനഗർ ജില്ലയിലെ സുക്രൗലി സ്വദേശിയായ ഇദ്ദേഹം ബിഷ കിങ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഒരാഴ്ച മുമ്പ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് കുമാർ ശർമ നാട്ടിൽ പോയി മടങ്ങിയെത്തിയിട്ട് നാലു മാസമേ ആയിരുന്നുള്ളൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള തുടർനടപടികൾ ഏകോപിപ്പിക്കുന്നതിന് ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്ല്യു.എ അംഗവുമായ അബ്ദുൽ അസീസ് പാതിപ്പറമ്പൻ കൊണ്ടോട്ടിയെ മനോജ് കുമാറിന്റെ കുടുംബം ചുമതലപ്പെടുത്തി.

Manoj Kumar Sharma, a 53-year-old from Uttar Pradesh working near Bisha in Saudi Arabia, has died while undergoing treatment at King Abdullah Hospital. He had returned from his hometown only four months ago, and legal procedures are under way to repatriate the body to India.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389720/saudi-expat-dies-under-treatment)