---
title: "പൂള്‍ ഗ്രിഡില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി; രക്ഷപ്പെടുത്തി അഗ്നിശമന സേന"
english_title: "The child's foot got stuck in the pool grid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/39/the-childs-foot-got-stuck-in-the-pool-grid"
published_at: "2021-09-18T10:27:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614571f8a54c8_Untitled-2.jpg"
keywords: []
---

# പൂള്‍ ഗ്രിഡില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി; രക്ഷപ്പെടുത്തി അഗ്നിശമന സേന

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ സ്വിമ്മിങ് പൂള്‍ ഗ്രിഡില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി പരിക്ക്. സാല്‍മിയയിലുള്ള മറൈന്‍ ക്ലബ്ബിലെ നീന്തല്‍ക്കുളത്തിലാണ് സംഭവം ഉണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ സ്വിമ്മിങ് പൂള്‍ ഗ്രിഡില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി പരിക്ക്. സാല്‍മിയയിലുള്ള മറൈന്‍ ക്ലബ്ബിലെ നീന്തല്‍ക്കുളത്തിലാണ് സംഭവം ഉണ്ടായത്.

വിവരമറിഞ്ഞ് എത്തിയ അല്‍ ബിദയില്‍ നിന്നുള്ള ഫയര്‍ സര്‍വീസ് അംഗങ്ങള്‍ സംഘം കുട്ടിയുടെ കാല്‍ ഗ്രിഡില്‍ നിന്ന് പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കാലിന് നിസ്സാര പരിക്കുകള്‍ മാത്രമേയുള്ളെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/39/the-childs-foot-got-stuck-in-the-pool-grid)