---
title: "ജോലിസ്ഥലത്ത് വച്ച് കുഴഞ്ഞുവീണ മലയാളി റിയാദിൽ അന്തരിച്ചു"
english_title: "Malayali Worker Dies in Riyadh After Collapsing at Workplace"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390272/malayali-worker-dies-riyadh-workplace"
published_at: "2026-11-05T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebf421e451a_malayali-worker-dies-riyadh-workplace.jpg"
keywords: ["RiyadhNews", "KeralaExpat", "HeartAttack", "WorkplaceDeath", "KollamNative"]
---

# ജോലിസ്ഥലത്ത് വച്ച് കുഴഞ്ഞുവീണ മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: റിയാദിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലം പ്രവാസജീവിതം നയിച്ച കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം കുണ്ടറ പള്ളിമൺ റോഡ് വിള പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുറഹ്മാൻ ആണ് മരിച്ചത്.

## Article Content

റിയാദ്: റിയാദിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലം പ്രവാസജീവിതം നയിച്ച കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം കുണ്ടറ പള്ളിമൺ റോഡ് വിള പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുറഹ്മാൻ ആണ് മരിച്ചത്.

കഴിഞ്ഞ 30 വർഷമായി റിയാദിൽ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ജോലിസ്ഥലത്ത് വച്ച് കുഴഞ്ഞുവീണ ഇയാളെ രക്ഷിക്കാൻ റെഡ് ക്രസന്റ് സംഘം എത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

പരേതരായ മുഹമ്മദ് കുഞ്ഞിന്റെയും റംല ബീവിയുടെയും മകനാണ്. ഭാര്യ: നബീസത്ത് ബീവി. മക്കൾ: സുധീന, സുധീർ. റിയാദിലെ പ്രവാസി സമൂഹത്തിൽ സജീവമായ കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ ഏരിയ ബ്രിഡ്ജ് യൂണിറ്റ് അംഗം കൂടിയായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ. നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികളുമായി കേളിയുടെ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

A Kollam native who had lived in Riyadh for more than three decades died after suffering a heart attack at work. Muhammad Abdurahman, 61, collapsed at his workplace and died while being taken to hospital despite efforts by the Red Crescent team.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390272/malayali-worker-dies-riyadh-workplace)