---
title: "ഭാര്യയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തി ഫേസ്ബുക്കിലിട്ടു, ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ; തർക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ"
english_title: "Expat Sentenced to Death for Killing Friend Over Wife’s Facebook Photos"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390316/expat-sentenced-death-wife-facebook-photos"
published_at: "2026-11-05T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec2c58e178d_expat-sentenced-death-wife-facebook-photos.jpg"
keywords: ["KuwaitCourt", "BangladeshiExpat", "FacebookDispute", "DeathSentence", "MurderCase"]
---

# ഭാര്യയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തി ഫേസ്ബുക്കിലിട്ടു, ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ; തർക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ

> **Lead Summary:** കുവൈത്ത് സിറ്റി: ഭാര്യയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച് ക്രിമിനല്‍ കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്.

## Article Content

കുവൈത്ത് സിറ്റി: ഭാര്യയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച് ക്രിമിനല്‍ കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്.

വീട് സന്ദർശിച്ചവേളയിൽ തന്റെ ഭാര്യയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ഫോണിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രതി കോടതിയിൽ പറഞ്ഞു. ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ വന്നതോടെ ഇവ നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും കൊല്ലപ്പെട്ടയാൾ തയാറായില്ല.

പകരം കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് പ്രതിയും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങൾക്ക് കാരണമായി. തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതി സമ്മതിച്ചു.

സുഹൃത്ത് ജോലിസ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തി കത്തിയും കരുതി പുറത്ത് കാത്തുനിന്ന പ്രതി, പുറത്തിറങ്ങിയ ഉടൻ തലയിലും ശരീരത്തിലും ക്രൂരമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ സുഹൃത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്തുനടത്തിയ കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

A Kuwaiti criminal court sentenced a Bangladeshi expatriate to death for fatally stabbing a friend after a dispute over photos of his wife posted on Facebook without permission. The court said the killing was premeditated after the accused repeatedly asked for the images to be removed and was refused.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390316/expat-sentenced-death-wife-facebook-photos)