---
title: "സൗദിയിൽ കാലാവസ്ഥ മാറുന്നു; ചൊവ്വാഴ്ച വരെ കനത്ത മഴയും മിന്നൽ പ്രളയവും, അതീവ ജാഗ്രതാനിർദേശം"
english_title: "Saudi Arabia on Alert as Heavy Rain and Flash Floods Loom Until Tuesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390433/saudi-heavy-rain-flash-floods-alert"
published_at: "2026-11-06T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed46739b5a3_saudi-heavy-rain-flash-floods-alert.jpg"
keywords: ["SaudiArabia", "HeavyRain", "FlashFloods", "CivilDefense", "WeatherAlert"]
---

# സൗദിയിൽ കാലാവസ്ഥ മാറുന്നു; ചൊവ്വാഴ്ച വരെ കനത്ത മഴയും മിന്നൽ പ്രളയവും, അതീവ ജാഗ്രതാനിർദേശം

> **Lead Summary:** സൗദി അറേബ്യ: സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രാജ്യത്തെ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

## Article Content

സൗദി അറേബ്യ: സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രാജ്യത്തെ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

താഴ്‌വരകൾ, കനത്ത വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും പ്രളയജലത്തിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം മക്ക, റിയാദ് മേഖലകളിൽ മിന്നൽ പ്രളയം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ്, പൊടിപടലങ്ങൾ എന്നിവയ്‌ക്കൊപ്പം ഇടത്തരം മുതൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മക്ക മേഖലയിലെ താഇഫ്, ജിദ്ദ, റാബിഗ്, അൽ ലിത്ത് തുടങ്ങിയ ഇടങ്ങളിലും റിയാദ് മേഖലയിലെ അഫീഫ്, അൽ ദവാദ്മി, മജ്മഅ തുടങ്ങിയ പ്രദേശങ്ങളിലുമാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. കൂടാതെ തലസ്ഥാനമായ റിയാദ് നഗരം, അൽ ഖർജ് എന്നിവടങ്ങളിൽ ലഘുവായതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും.

മക്കയ്ക്കും റിയാദിനും പുറമെ ജാസാൻ, അസീർ, അൽ ബാഹ, മദീന, ഹാഇൽ, ഖസീം, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ (ഈസ്റ്റേൺ പ്രൊവിൻസ്) എന്നീ ഒമ്പത് മേഖലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ താഴ്‌വരകളിലും റോഡുകളിലും വെള്ളം പെട്ടെന്ന് ഉയർന്നേക്കാമെന്നതിനാൽ ഡ്രൈവർമാരും യാത്രക്കാരും അതീവ ശ്രദ്ധ പുലർത്തണം. അതത് സമയങ്ങളിൽ ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു.

Saudi Arabia has warned of heavy rain, thunderstorms and flash floods across most regions until Tuesday. Civil Defense has urged residents to stay in safe places, avoid valleys and flooded areas, and follow official safety instructions.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390433/saudi-heavy-rain-flash-floods-alert)