---
title: "തബൂക്കിൽ അന്തരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഖബറടക്കം ഇന്ന്"
english_title: "Body of Expat Who Died in Tabuk Repatriated; Burial Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390440/tabuk-expat-body-repatriated-burial-today"
published_at: "2026-11-06T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed54c378248_tabuk-expat-body-repatriated-burial-today.jpg"
keywords: ["SaudiArabia", "Tabuk", "Expatriate", "Repatriation", "Bihar"]
---

# തബൂക്കിൽ അന്തരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഖബറടക്കം ഇന്ന്

> **Lead Summary:** **തബൂക്ക്: **സൗദി അറേബ്യയിലെ തബൂക്കിൽ അന്തരിച്ച ബിഹാർ സ്വദേശി മുഹമ്മദ്‌ അമാജുദ്ദീന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. ഒക്ടോബർ 13-നായിരുന്നു അദ്ദേഹം തബൂക്ക് കിങ് ഖാലിദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം വെള്ളിയാഴ്ച സ്വന്തം നാട്ടിൽ ഖബറടക്കും.

## Article Content

**തബൂക്ക്: **സൗദി അറേബ്യയിലെ തബൂക്കിൽ അന്തരിച്ച ബിഹാർ സ്വദേശി മുഹമ്മദ്‌ അമാജുദ്ദീന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. ഒക്ടോബർ 13-നായിരുന്നു അദ്ദേഹം തബൂക്ക് കിങ് ഖാലിദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം വെള്ളിയാഴ്ച സ്വന്തം നാട്ടിൽ ഖബറടക്കും.

തബൂക്കിലെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന അമാജുദ്ദീൻ പക്ഷാഘാതത്തെ തുടർന്ന് രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. കഴിഞ്ഞ നാലു വർഷമായി അദ്ദേഹം തബൂക്കിൽ ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് മക്കളുണ്ട്.

സാമൂഹിക പ്രവർത്തകനും സി.സി.ഡബ്ല്യു.എ  അംഗവുമായ സിറാജ് എറണാകുളത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.

The body of Bihar native Muhammad Amajuddin, who died in Tabuk, Saudi Arabia, has been repatriated after completing official procedures. He had been undergoing treatment for nearly two weeks following a stroke and died at King Khalid Hospital on October 13. Burial will take place in his hometown on Friday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390440/tabuk-expat-body-repatriated-burial-today)