---
title: "സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; മിസൈലും ഡ്രോണും തകർത്ത് വ്യോമപ്രതിരോധ സേന"
english_title: "Saudi Foils Fresh Houthi Attack Attempt; Missile and Drone Destroyed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390456/saudi-houthi-attack-attempt-missile-drone-destroyed"
published_at: "2026-11-06T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed6bcd3a0e0_saudi-houthi-attack-attempt-missile-drone-destroyed.jpg"
keywords: ["SaudiArabia", "HouthiAttack", "MissileDefense", "DroneStrike", "Madinah"]
---

# സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; മിസൈലും ഡ്രോണും തകർത്ത് വ്യോമപ്രതിരോധ സേന

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ മദീന മേഖലയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന വിജയകരമായി തകർത്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ മദീന മേഖലയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന വിജയകരമായി തകർത്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

സൗദി വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വായുവിൽ വെച്ച് തകർക്കുകയായിരുന്നു. ഹൂതി മിലിഷ്യ മദീനയ്ക്ക് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേന വക്താവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ  സ്ഥിരീകരിച്ചു.

ഇതിന് തൊട്ടുപിന്നാലെ, സൗദിയുടെ കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഹൂതികളുടെ ഒരു ഡ്രോണും വ്യോമസേന വെടിവെച്ചിട്ടതായി സഖ്യസേന വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മേഖലയിലെ വ്യോമാതിർത്തിയിലും പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

Saudi air defenses intercepted and destroyed a ballistic missile launched by Yemen’s Houthi militia toward the Madinah region, according to the coalition spokesman. In a separate incident, a Houthi drone flying over Saudi Arabia’s Eastern Province was also shot down, prompting tighter security measures across key areas.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390456/saudi-houthi-attack-attempt-missile-drone-destroyed)