പ്രവാസികള്‍ക്ക് കോളടിച്ചു; രൂപ ദുർബലം; നാട്ടിലേക്ക് പണമയയ്ക്കാൻ വന്‍ തിരക്ക്

പ്രവാസികള്‍ക്ക് കോളടിച്ചു; രൂപ ദുർബലം; നാട്ടിലേക്ക് പണമയയ്ക്കാൻ വന്‍ തിരക്ക്
Oct 7, 2021 10:58 AM | By Shalu Priya

അബുദാബി : വിനിമയ നിരക്കിൽ യുഎഇ ദിർഹത്തിനെതിരെ രൂപ ദുർബലമായതോടെ പ്രവാസികൾക്കു നേട്ടം. ഒരു ദിർഹത്തിന് 20.40 രൂപയാണ് ഇന്നലെ ലഭിച്ച നിരക്ക്. ഇതോടെ നാട്ടിലേക്കു പണം അയക്കാനെത്തുന്നവരുടെ എണ്ണമേറിയെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.

യുഎസ് ഡോളർ ശക്തിപ്പെട്ടതും ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് ഇന്ത്യൻ രൂപ കൂടുതൽ ദുർബലമാകാൻ കാരണം. വരും ദിവസങ്ങളിൽ ഡോളർ കരുത്തുകാട്ടുന്നതോടെ രൂപ കൂടുതൽ ദുർബലമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഏപ്രിലിനു ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ രൂപ താഴ്ന്നു. ഒരു ഡോളറിന് 74.97 / 74.98 രൂപ വരെ എത്തിയിരുന്നു. ഇന്നലെ അത് 74.44ൽ എത്തി. ജൂൺ 17നു ശേഷം ഒറ്റ ദിവസം 0.7% ഇടിയുന്നതും ഇതാദ്യം.

കോവിഡ് പശ്ചാത്തലത്തിൽ വിപണികളെ പിടിച്ചുനിർത്താൻ യുഎസ് സർക്കാർ ഇറക്കിയിരുന്ന ബോണ്ട് ബയിങ് പ്രോഗ്രാം കുറയ്ക്കാനുള്ള തീരുമാനം വരുംകാലങ്ങളിൽ ഡോളറിനു കരുത്താകും. എണ്ണവില ഉയരുന്ന പശ്ചാത്തലത്തിൽ ഇറക്കുമതിക്കാർ രൂപ വിട്ട് കൂടുതൽ ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് ക്ഷീണമായി.

വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് പണം പിൻവലിച്ച് ഡോളറിലേക്കു മാറ്റുന്നതും രൂപയ്ക്ക് തിരിച്ചടിയായെന്നു സാമ്പത്തിക വിദഗ്ധനും ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ സജിത് കുമാർ പറഞ്ഞു. റിസർവ് ബാങ്ക് വേണ്ട നടപടി എടുത്തില്ലെങ്കിൽ ഡോളറിനെതിരെ രൂപ 76 കടക്കാനും ഡിസംബറോടെ 77 ആകാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു.

Expatriates beaten; Rupee weakens; Huge rush to send money home

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories