---
title: "റിയാദിലെ സ്കൂളുകൾ വീണ്ടും ഓൺലൈനിലേക്ക്; നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചു"
english_title: "Riyadh Schools Shift Back to Online Classes, In-Person Lessons Paused"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390946/riyadh-schools-online-classes-suspended"
published_at: "2026-11-10T07:38:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af27d4db0555_riyadh-schools-online-classes-suspended.jpg"
keywords: ["RiyadhSchools", "OnlineClasses", "SaudiEducation", "SchoolClosure", "DistanceLearning"]
---

# റിയാദിലെ സ്കൂളുകൾ വീണ്ടും ഓൺലൈനിലേക്ക്; നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചു

> **Lead Summary:** റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് റിയാദിലെ സ്കൂളുകൾ ഇന്ന് (ചൊവ്വാഴ്ച) മുതൽ വീണ്ടും ഓൺലൈൻ പഠനരീതിയിലേക്ക് മാറ്റിയതായി സ്കൂൾ അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചാണ് ഓൺലൈൻ പഠനം പുനരാരംഭിക്കുന്നത്.

## Article Content

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് റിയാദിലെ സ്കൂളുകൾ ഇന്ന് (ചൊവ്വാഴ്ച) മുതൽ വീണ്ടും ഓൺലൈൻ പഠനരീതിയിലേക്ക് മാറ്റിയതായി സ്കൂൾ അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചാണ് ഓൺലൈൻ പഠനം പുനരാരംഭിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുടർ നിർദേശങ്ങൾ ലഭിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്നും ക്ലാസുകളിലേക്കുള്ള ലിങ്കുകൾ ബന്ധപ്പെട്ട അധ്യാപകർ കൈമാറുമെന്നും സ്കൂൾ അധികൃതർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.

ദീപാവലി അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇന്ത്യൻ സ്കൂളുകൾ വീണ്ടും തുറന്നത്. ഒരു ഇട വേളക്കുശേഷം ഇന്നലെ ഒരു ദിവസം മാത്രമാണ് നേരിട്ടുള്ള ക്ലാസുകൾ നടന്നത്. അതിനു പിന്നാലെയാണ് വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് മാറാനുള്ള നിർദേശം വിദ്യാഭ്യാസ മന്ത്രാലയം നൽകിയത്.

Schools in Riyadh have moved back to online learning from Tuesday following instructions from Saudi Arabia’s Education Ministry. In-person classes have been temporarily suspended, and online sessions will continue until further notice.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390946/riyadh-schools-online-classes-suspended)